യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ രംഗത്തിറങ്ങുക: ദളിത് ലീഗ്

  • Post category:local news / news
  • Reading time:1 min read
You are currently viewing യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ രംഗത്തിറങ്ങുക: ദളിത് ലീഗ്

കാസർകോട്: കാസർകോട് പാർലമെണ്ട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ്റെ വിജയം ഉറപ്പാക്കുന്നതിനും ഭൂരിപക്ഷം വർദ്ധിപ്പിക്കുന്നതിനും ദളിത് ലീഗ് പ്രവർത്തകർ രംഗത്തിറങ്ങി പ്രവർത്തിക്കണമെന്ന് ജില്ലാ കൺവെൻഷൻ ആഹ്വാനം ചെയ്‌തു.

രാജ്യത്തിൻ്റെ ഭാവി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ഭരണഘടന അവകാശങ്ങൾ നിലനിർത്തുന്നതിനും ഇന്ത്യ മുന്നണി രാജ്യം ഭരിക്കേണ്ടത് അനിവാര്യമാണ്.

തിരഞ്ഞെടുപ്പിൻ്റെ ഗൗരവം മനസ്സിലാക്കി യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ബി ശാഫി ഉൽഘാടനം ചെയ്‌തു.

പ്രസിഡണ്ട് രാജു കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രമേശൻ മുതലപ്പാറ സ്വാഗതം പറഞ്ഞു. നാസർ ചെർക്കളം, കലാഭവൻ രാജു, മധു സി, അമീർ പളളിയാൻ പ്രസംഗിച്ചു.

0Shares