വോട്ട് ചോദിക്കാനെത്തിയപ്പോൾ സന്ദീപ് വാര്യരെ തടഞ്ഞു; വാക്കേറ്റവും കയ്യാങ്കളിയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആശുപത്രിയിൽ; പിന്നിൽ എസ്എഫ്ഐ.? കൂടുതൽ അറിയാം..

  • Post category:local news
  • Reading time:1 min read
വോട്ട് ചോദിക്കാനെത്തിയപ്പോൾ സന്ദീപ് വാര്യരെ തടഞ്ഞു; വാക്കേറ്റവും കയ്യാങ്കളിയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആശുപത്രിയിൽ; പിന്നിൽ എസ്എഫ്ഐ.? കൂടുതൽ അറിയാം..

കാസര്‍കോട്: കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി. വോട്ട് ചോദിക്കാൻ കോളേജിൽ എത്തിയപ്പോള്‍ എസ്എഫ്ഐ പ്രവർത്തകർ തടയുകയും പിടിച്ച് തള്ളുകയും ചെയ്തുവെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. തന്‍റെ കൂടെയുള്ള പ്രവര്‍ത്തകരെയും മര്‍ദിച്ചുവെന്നും സംഭവത്തിന് ശേഷം ആശുപത്രിയിൽ ചികിത്സ തേടി സന്ദീപ് വാര്യര്‍ പറഞ്ഞു. സന്ദീപ് വാര്യര്‍ അടക്കം അഞ്ചുപേരാണ് ആക്രമണത്തിൽ പരിക്കേറ്റ് തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.

0Shares