വടകരയിൽ യു.ഡി.എഫ് പിന്തുണയോടെ കെ.കെ രമ സ്ഥാനാർത്ഥി; കേരളത്തിലെ കോൺഗ്രസിൽ പ്രതിസന്ധിയില്ലെന്ന് ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing വടകരയിൽ യു.ഡി.എഫ് പിന്തുണയോടെ കെ.കെ രമ സ്ഥാനാർത്ഥി; കേരളത്തിലെ കോൺഗ്രസിൽ പ്രതിസന്ധിയില്ലെന്ന് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയിൽ കെ.കെ രമ മത്സരിക്കാനുള്ള താൽപര്യം അറിയിച്ചതായി രമേശ് ചെന്നിത്തല. കെ.കെ രമ മത്സരിക്കുന്ന സാഹചര്യത്തില്‍ ആര്‍.എം.പിക്ക് യു.ഡി.എഫ് പിന്തുണ നൽകും. കേരളത്തിലെ കോൺഗ്രസിൽ പ്രതിസന്ധിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ആർ.എം.പി നേരത്തെ തീരുമാനിച്ചത് ജനറൽ സെക്രട്ടറി എൻ. വേണു മത്സരിക്കാനായിരുന്നു.

എന്നാൽ മുല്ലപ്പള്ളിയാണ് കെ.കെ രമ തന്നെ സ്ഥാനാർത്ഥിയാകണമെന്ന് പിടിവാശി കാണിച്ചത്. രമ അല്ലെങ്കിൽ പിന്തുണ ഇല്ലെന്ന് മുല്ലപ്പള്ളി നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വടകരയിൽ ആർ.എം.പി കെ.കെ രമയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. അതിനിടെ, തർക്കമുള്ള ആറ് സീറ്റുകളിലടക്കം കോണ്‍ഗ്രസ് ഉടനെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും എം.എം ഹസൻ പറ‍ഞ്ഞു. ചൊവ്വാഴ്ച്ചയോടെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തികരിക്കുമെന്നും എം.എം ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.

0Shares