തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം നഗരസഭയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫ്

  • Post category:news
  • Reading time:1 min read
You are currently viewing തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം നഗരസഭയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫ്

ഇത്തവണത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫ് മുന്നണി. 35 വാര്‍ഡുകളിലെ കോണ്‍ഗ്രസ്, സി.എം.പി സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്.

ഇതില്‍ കോണ്‍ഗ്രസിന്‍റെ 33 ഉം സി.എം.പിയുടെ രണ്ടും സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യുവ നേതൃത്വത്തിന് കൂടുതല്‍ അവസരം നല്‍കണമെന്ന നിലപാട് യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടുവെച്ചതോടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിപ്പട്ടിക വൈകിയത്.വഴുതക്കാട് മുന്‍ കൗണ്‍സിലര്‍ കെ. സുരേഷ് കുമാറാണ് മത്സരിക്കുന്നത്. ചെറുവയ്ക്കലില്‍ സിറ്റിങ് കൗണ്‍സിലര്‍ വി.ആര്‍ സിനിയും കണ്ണമൂലയില്‍ സൗമിനി അനിലുമാണ് സി.എം.പിയുടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍..60 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ധാരണയായിട്ടുണ്ടെന്ന് തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.

തമ്പാനൂര്‍, പള്ളിത്തുറ, പൗണ്ട്കടവ്, കഴക്കൂട്ടം, ശ്രീകാര്യം അടക്കമുള്ള വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.കടകംപള്ളിയില്‍ ഡി. അനില്‍കുമാര്‍, നാലാഞ്ചിറയില്‍ ജോണ്‍സണ്‍ ജോസഫ്, ചെല്ലമംഗലത്ത് രേഖ വിജയന്‍, ചെമ്പഴന്തിയില്‍ അണിയൂര്‍ എം. പ്രസന്നകുമാര്‍, പൗണ്ടികോണത്ത് എം. കല, ഞാണ്ടൂര്‍ക്കോണത്ത് ഐ. സിന്ധു, ഉള്ളൂരില്‍ പി. ബിന്ദു, മണ്ണന്തലയില്‍ വനജ രാജേന്ദ്രബാബു, കവടിയാറില്‍ എസ്. സതി കുമാരി, കാഞ്ഞിരംപാറയില്‍ ഗായത്രി വി. നായര്‍, തുരുത്തുംമൂലയില്‍ അജന്ത രതീഷ്, പുന്നയ്ക്കാമുഗളില്‍ സ്മിത ജി. ചന്ദ്രന്‍, എസ്റ്റേറ്റില്‍ എന്‍. ശ്രീന, മേലാങ്കോട് വി.ജെ. സുമി കൃഷ്ണ, ഫോര്‍ട്ടില്‍ ഉദയലക്ഷ്മി, പാങ്ങോട് അഡ്വ. സ്മിത സുരേഷ്, നെട്ടയത്ത് വി ഷിബു കുമാര്‍, കൊടുങ്ങാനൂരില്‍ ഡി. ശ്രീലത, വാഴോട്ടുകോണത്ത് എ. സിദ്ധുഷ, വഞ്ചിയൂരില്‍ പി.എസ് സരോജം, പെരുന്താന്നിയില്‍ പി. പത്മകുമാര്‍, പേട്ടയില്‍ ആര്യ പ്രവീണ്‍, വഴുതക്കാട് കെ. സുരേഷ്‌കുമാര്‍, ആറന്നൂരില്‍ കെ. രാധ, ജഗതിയില്‍ നീതു വിജയന്‍, മുടവന്‍മുഗളില്‍ എസ് ശ്രീകല, തൃക്കണ്ണാപുരത്ത് സ്‌നേഹ ടി.എല്‍, കുളത്തൂരില്‍ സജി ചന്ദ്രന്‍, പാപ്പനംകോട് സുജി സുരേഷ്, നേമത്ത് ഷീബ, ആക്കുളത്ത് ആക്കുളം സുരേഷ്, ശാസ്തമംഗലത്ത് ശാസ്തമംഗലം ഗോപന്‍, ആറ്റുകാലില്‍ അനന്തപുരി മണികണ്ഠന്‍ എന്നിവരാണ് യു.ഡി.എഫ് പ്രഖ്യാപിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.

0Shares