ട്വന്റി ട്വന്റി ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബിനെ തടഞ്ഞുവച്ച് യു.ഡി.എഫിന്‍റെയും എൽ.ഡി.എഫിന്‍റെയും പ്രതിഷേധം; പോലീസ് ലാത്തി വീശി

  • Post category:news
  • Reading time:1 min read
You are currently viewing ട്വന്റി ട്വന്റി ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബിനെ തടഞ്ഞുവച്ച് യു.ഡി.എഫിന്‍റെയും എൽ.ഡി.എഫിന്‍റെയും പ്രതിഷേധം; പോലീസ് ലാത്തി വീശി

ട്വന്റി-ട്വന്റി ഭരിക്കുന്ന മഴുവന്നൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ട്വന്റി ട്വന്റി ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബിനെ തടഞ്ഞുവച്ചു യു.ഡി.എഫിന്‍റെയും എൽ.ഡി.എഫിന്‍റെയും പ്രതിഷേധം. ആസൂത്രണ സമിതിയിൽ പഞ്ചായത്തിന് പുറത്തുനിന്നുള്ളവരെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് സാബുവിനെ തടഞ്ഞുവച്ചത്.

കോടതി ഉത്തരവിനെ തുടർന്ന് പോലീസ് സംരക്ഷണത്തിലാണ് സാബു എം.ജേക്കബ് യോഗത്തിൽ പങ്കെടുക്കാനെത്തിയത്. യോഗത്തിൽ പങ്കെടുക്കാൻ സാബു എം.ജേക്കബ് എത്തിയാൽ തടയുമെന്ന് യു.ഡി.എഫും എൽ.ഡി.എഫും മുൻകൂട്ടി അറിയിച്ചിരുന്നു. സാബുവിനെ തടഞ്ഞതിനെ തുടർന്നുള്ള സംഘർഷത്തിൽ പോലീസ് ലാത്തി വീശി. അഞ്ചുപേർക്ക് പരുക്കേറ്റു.ആസൂത്രണ സമിതിയിൽ പഞ്ചായത്തിൽ നിന്നുള്ളവർതന്നെ വേണമെന്ന് നിർബന്ധമില്ലെന്നാണ് ട്വന്റി ട്വന്റിയുടെ നിലപാട്.

0Shares