
തിരുവനന്തപുരം: കടയ്ക്കാവൂര്‍ മണനാക്കില്‍ 320ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. കടയ്ക്കാവൂര്‍ പോലീസും ഡാന്‍സഫ് ടീമും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ മണനാക്കില്‍ വെച്ചാണ് ഇരുചക്ര വാഹനത്തില്‍ വന്ന യുവാക്കളില്‍ നിന്ന് 320 ഗ്രാം എം.ഡി.എം.എ പിടികൂടിയത്.
നിരവധി നര്‍ക്കോട്ടിക്ക്, ക്രിമിനല്‍ കേസുകളിലെ പ്രതിയായ ചിറയിന്‍കീഴ് പെരുങ്ങുഴി നാലുമുക്കില്‍ വിശാഖില്‍ ശബരീനാഥ്, വര്‍ക്കല അയിരൂര്‍ കളത്തറ നിഷാന്‍ മന്‍സിലില്‍ നിഷാന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 320 ഗ്രാം എം.ഡി.എം.എ പിടികൂടി. വിപണിയില്‍ ഒരു കോടിയോളം വിലവരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്.

കേരളാ പോലീസിൻ്റെ ലഹരി വിരുദ്ധ വിഭാഗമായ യോദ്ധാവില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി നിശാന്തിനി ഐ.പി.എസിൻ്റെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് സംഘത്തിൻ്റെ രഹസ്യ നിരീക്ഷണത്തില്‍ ആയിരുന്നു പിടിയിലായവര്‍.
തിരുവനന്തപുരം റൂറല്‍ നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി പി.റ്റി രാസിത്, വര്‍ക്കല ഡി.വൈ.എസ്.പി നിയാസ്. വൈ, കടയ്ക്കാവൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ അജേഷ് , സബ്ബ് ഇന്‍സ്പെക്ടര്‍ ദിപു, സി.പി.ഒമാരായ സിയാദ്, ജ്യോതിഷ് ഡാന്‍സാഫ് ടീം സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ഫിറോസ്ഖാന്‍, ബിജുഎ.എച്ച് എന്നിവര്‍ ചേര്‍ന്നാണ് റെയ്‌ഡിന് നേതൃത്വം നല്‍കിയത്.
