കള്ളത്തോക്കും കാട്ടുപന്നിയുടെ ഇറച്ചിയും; രണ്ടുപേർ പിടിയിൽ, നായാട്ട് നടത്തിയാണ് കാട്ടുപന്നിയെ പിടികൂടിയതെന്ന് പ്രതികൾ

  • Post category:local news / news
  • Reading time:1 min read
You are currently viewing കള്ളത്തോക്കും കാട്ടുപന്നിയുടെ ഇറച്ചിയും; രണ്ടുപേർ പിടിയിൽ, നായാട്ട് നടത്തിയാണ് കാട്ടുപന്നിയെ പിടികൂടിയതെന്ന് പ്രതികൾ

ചീമേനി / കാസർകോട്: കൊടക്കാട് ചെമ്പ്രകാനം ഒറോട്ടിച്ചാലിൽ കള്ളത്തോക്ക് ഉപയോഗിച്ച് കാട്ടുപന്നിയെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കി സൂക്ഷിച്ച രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഒരാൾ ഒളിവിലാണ്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

കൊടക്കാട്, വേങ്ങാപ്പാറയിലെ കുളങ്ങര മീത്തൽ വളപ്പിൽ കെ.എം റെജിൽ (25) വേങ്ങാപ്പാറ മടപ്പള്ളി ഹൗസിൽ ടി.കെ സന്ദീപ് (35) എന്നിവരാണ് അറസ്റ്റിലായത്. റെജിൽ നൃത്ത അധ്യാപകനും സന്ദീപ് കൂലി തൊഴിലാളിയുമാണ്.

പ്രതികളിൽ നിന്ന് വേവിച്ച പന്നി ഇറച്ചിയും വേവിക്കാത്ത രണ്ട് കിലോ ഇറച്ചിയും ഒരു കള്ളത്തോക്കും പിടിച്ചെടുത്തു. വീടിനടുത്തുള്ള പറമ്പിൽ നിന്ന് നായാട്ട് നടത്തി കിട്ടിയ കാട്ടുപന്നിയുടെ ഇറച്ചിയാണ് പിടിച്ചത്.

കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.രാഹുൽ, ഭീമനടി സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.അജിത് കുമാർ, യദുകൃഷ്‌ണൻ, വിശാഖ്, കെ.ഡോണാ, കെ.അഗസ്റ്റിൻ എന്നിവരും വനം വകുപ്പ് സംഘത്തിൽ ഉണ്ടായിരുന്നു.

0Shares