
കാസര്‍കോട് ജില്ലയില്‍ കോസ്റ്റ് പോലീസിലെ രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി വിട്ടയച്ചു. കോസ്റ്റ് പോലീസിലെ സുബീഷ്, രഘു എന്നിവരെ കുമ്പളയിൽ കടലിൽ ഇരുവരും പരിശോധന നടത്തുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് തട്ടിക്കൊണ്ടുപോയത്. മംഗളൂരുവിൽ നിന്ന് മത്സ്യബന്ധനത്തിനായി എത്തിയ സംഘമാണ് പോലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയത്.

പത്തൊൻപത് പേരായിരുന്നു തട്ടിക്കൊണ്ടുപോയ ബോട്ടിലുണ്ടായിരുന്നത്. ഈ ബോട്ടിന് യാതൊരു രേഖകളും ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. തട്ടിക്കൊണ്ടുപോയ പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ ഇടപെട്ടു മോചിപ്പിക്കുകയായിരുന്നു.
