
മഞ്ചേശ്വരം / കാസർകോട്: കാറില്‍ കടത്തുകയായിരുന്ന 240 കിലോ പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക റൈഫ് മന്‍സിലിലെ കെ.അന്‍വര്‍ അലി (40), ചെര്‍ക്കള വില്ലേജില്‍ പള്ളത്തടുക്ക വീട്ടിലെ ബി.മൊയ്‌തു (42) എന്നിവരാണ് അറസ്റ്റിലായത്.

മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വ്യാഴാഴ്‌ച രാത്രി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. യൂനുസും സംഘവും നടത്തിയ പരിശോധനക്കിടെ ആണ് ആള്‍ട്ടോകാറില്‍ കടത്തുകയായിരുന്ന പാന്‍ ഉല്‍പന്നങ്ങള്‍ പിടികൂടിയത്. രണ്ട് ലക്ഷത്തോളം രൂപയുടെ പാന്‍ ഉല്‍പന്നങ്ങളാണ് പിടിച്ചത്.
കഴിഞ്ഞ ഒരു മാസത്തിനിടെ നാല് കാറുകളില്‍ കടത്തിയ ഏഴര ക്വിൻ്റെല്‍ പുകയില ഉല്‍പന്നങ്ങളാണ് മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് അധികൃതര്‍ പിടികൂടിയത്.
