മുന്നൊരുക്കങ്ങള്‍ തുടങ്ങിയെങ്കിലും അഭിമുഖീകരിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി; സി.പി.എമ്മിന് തലവേദനയാകുന്ന ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്

  • Post category:news
  • Reading time:1 min read
You are currently viewing മുന്നൊരുക്കങ്ങള്‍  തുടങ്ങിയെങ്കിലും അഭിമുഖീകരിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി; സി.പി.എമ്മിന് തലവേദനയാകുന്ന ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്

സി.പി.എമ്മിന് തലവേദനയായി ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്.മുന്നൊരുക്കങ്ങള്‍ കണ്ണൂരില്‍ തുടങ്ങിയെങ്കിലും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നിലവില്‍ പാര്‍ട്ടിയ്ക്കുള്ളത്.ഒരുവര്‍ഷത്തോളമായി നീട്ടിക്കൊണ്ടു പോകുന്ന സമ്മേളനങ്ങള്‍ എല്ലാം തന്നെ നിശ്ചയിച്ച സമയത്ത് നടത്താനാണ് പാര്‍ട്ടി നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ ദിനം പ്രതി വര്‍ദ്ധി ച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19 കേസുകള്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.സാധാരണ ബക്കറ്റ് പിരിവും മറ്റുമൊക്കെയായി സമ്മേളനങ്ങള്‍ക്ക് വേണ്ട പണം സാമ്പാദിക്കുകയാണ് പതിവെങ്കിലും ഈ കോവിഡ്-19 പ്രതിസന്ധിയില്‍ അതിനും കഴിയാത്ത അവസ്ഥയാണ്.ഓണ്‍ലൈന്‍ വഴി സമ്മേളനങ്ങള്‍ നടത്തിയാലോ എന്ന് വരെ ആലോചനകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സാധാരണ ഗതിയില്‍ പാര്‍ട്ടി കോണ്‍ഗ്രസ്‌ ആര്‍ഭാടമായി നടത്തി വരുന്നതാണെങ്കിലും കോവിഡ്-19 വ്യാപനം മൂലം അത്‌ വേണ്ടെന്ന് വയ്ക്കേണ്ട അവസ്ഥയിലേക്കാണ് പാര്‍ട്ടി നീങ്ങിക്കൊണ്ടിരിക്കുന്നത്.ഇത് പാര്‍ട്ടി സമ്മേളനത്തിന്‍റെ മുന്നൊരുക്കങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

0Shares