വെറും പന്ത്രണ്ട്‌ മണിക്കൂർ ; പന്ത്രണ്ടായിരം രൂപയുടെ മൊബൈൽ പഠന സഹായമായി നൽകി കെ.എം. സി. സി മാവിനകട്ട സോൺ

  • Post category:local news
  • Reading time:1 min read
You are currently viewing വെറും പന്ത്രണ്ട്‌ മണിക്കൂർ ; പന്ത്രണ്ടായിരം രൂപയുടെ മൊബൈൽ പഠന സഹായമായി നൽകി കെ.എം. സി. സി മാവിനകട്ട സോൺ

കാസർകോട്: പഠനത്തിൽ മിടുക്കിയായ പ്ലസ്‌ടു പെൺകുട്ടിക്ക്‌ ഓൺലൈൻ പഠനത്തിനുതകും വിധം മൊബൈൽ സഹായമായി നൽകി കെ. എം. സി. സി മാവിനക്കട്ട സോൺ. മാവിനകട്ടയിലെ ഒരു അഥിതി കുടുംബത്തിലെ പെൺകുട്ടിക്കാണ്‌ മണിക്കൂറുകൾക്കം ആ കുട്ടിയുടെ ആഗ്രഹപ്രകാരം കെ. എം. സി. സി പ്രവർത്തകർ ഉത്തരവാദിത്തം നിറവേറ്റിയത്‌.

മൊബൈൽ ഇല്ലാത്തതിനാൽ പഠനവും പരീക്ഷയും മുടങ്ങിയതിനാൽ മാനസികസംഘർഷത്തിലായ കുട്ടിയുടെ ദയനീയത ഇന്ന് രാവിലെയാണ്‌ എം. എസ്.‌ എഫ്‌ – കെ. എം. സി. സി പ്രവർത്തകരുടെ ശ്രദ്ധയിൽ വരുന്നത്‌. ഉടൻ തന്നെ കെ. എം. സി. സി ഗ്രൂപ്പിൽ അവതരിപ്പിച്ച്‌ കഴിവതും വേഗം പരിഹാരം കാണുകയായിരുന്നു. നൂതന സംവിധാനത്തോടുകൂടിയ 12000 രൂപയുടെ മൊബൈൽ രാത്രി ആ കുടുംബത്തിന്‌ കൈമാറി.

ദുബായ്‌ കെ. എം. സി. സി കാസർക്കോട്‌ മണ്ഡലം ജനറൽ സെക്രട്ടറി പി. ഡി നൂറുദ്ദീൻ, ഖത്തർ കെ. എം. സി. സി ചെങ്കള പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ. എൻ ഹസ്സൻ , ശഹീദ്‌ ബാംഗ്ലൂർ കെ. എം. സി. സി, എൻ. എസ്‌ റഹ്മാൻ ( ഖത്തർ കെ. എം. സി. സി) , ഹമീദ്‌ എൻ. എ (ദുബായ്‌ കെ. എം. സി. സി) , ഹാരിസ്‌ എൻ. എ ( കൊച്ചി ), ജാപ്പു ആലംകോൾ (അബുദാബി കെ. എം. സി. സി ) അഷറഫ്‌ എൻ. പി ( അബുദാബി കെ. എം. സി. സി) തുടങ്ങിയവർ സംബന്ധിച്ചു.

0Shares