
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ മൂർച്ഛിക്കും എന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ കാണിക്കുന്ന അതിക്രമം ലോക രാഷ്ട്രങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാൽ ഹോർമുസ് കടലിടുക്ക് സൈനിക ബലത്തിലൂടെ ആണെങ്കിലും പിടിച്ചെടുക്കും എന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. രാജ്യാന്തര ഇന്ധനനീക്കത്തിന് നിർണ്ണായകമായ ഈ പാത തുറക്കുന്നതിനായി യു.കെ ഉൾപ്പെടെയുള്ള സഖ്യരാജ്യങ്ങളുടെ സൈനിക സഹായം ട്രംപ് അഭ്യർത്ഥിച്ചു. ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം സൈനിക നടപടിയിലൂടെ പിടിച്ചെടുത്ത് ആഗോള വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ സഖ്യകക്ഷികൾ ഒപ്പം നിൽക്കണമെന്ന് ട്രംപ്പ് പറഞ്ഞു. ഹോർമൂസ് പിടിച്ചെടുക്കാൻ ചൈനയടക്കമുള്ള രാജ്യങ്ങളോടും യുദ്ധകപ്പലുകൾ അയക്കാൻ ട്രംപ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്.
പശ്ചിമേഷ്യയിൽ യുദ്ധം ശക്തമായതോടെ ഹോർമൂസ് കടലിടുക്കിലൂടെയുള്ള ഇന്ധന വ്യാപാരമടക്കം ഇറാൻ നിർത്തിവെച്ചിരിക്കുകയാണ്. ഇത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് വലിയ ബുദ്ധിമുട്ടതാണ് ഉണ്ടാക്കുന്നത്. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളെല്ലാം എൽ.പി.ജി, ഇന്ധന ക്ഷാമത്തിലേക്ക് നീങ്ങുകയാണ്. പാകിസ്ഥാൻ, ബംഗ്ലാദേശ് അടക്കമുള്ള അയാൾ രാജ്യങ്ങളിൽ LPG ഇന്ധന ക്ഷാമം അതീവ രൂക്ഷമായിട്ടുണ്ട്. ഏഷ്യയിലെ പല രാജ്യങ്ങളും ആശ്രയിക്കുന്നത് ഹോർമൂസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കത്തെയാണ്. എന്നാൽ അതാത് രാജ്യങ്ങൾ ഇറാനുമായി സംസാരിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നുണ്ട്. ഇന്ത്യയുടെ രണ്ട് കപ്പലുകൾക്ക് ഇറാൻ കടന്നുപോകാൻ അനുമതി നൽകിയിട്ടുണ്ട്. അതിനിടയിലുള്ള ട്രംപിന്‍റെ പുതിയ പ്രഖ്യാപനം ലോക രാഷ്ടങ്ങൾക്ക് കൂടുതൽ ഭീഷണിയാകും എന്നത് നേതാക്കലെ ഞെട്ടിച്ചിരിക്കുകയാണ്.
