രോഗം ഭേദമായി; മാസ്‌ക് എടുത്തുമാറ്റി വൈറ്റ്ഹൗസില്‍ പൊതുപ്രസംഗം നടത്തി ട്രംപ്

  • Post category:news
  • Reading time:1 min read
You are currently viewing രോഗം ഭേദമായി; മാസ്‌ക് എടുത്തുമാറ്റി വൈറ്റ്ഹൗസില്‍ പൊതുപ്രസംഗം നടത്തി ട്രംപ്

മാസ്‌ക് എടുത്തുമാറ്റി നൂറുകണക്കിനു റിപ്പബ്ലിക്കന്‍ അനുഭാവികളെ അഭിസംബോധന ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ട്രംപ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തതിനു പിന്നാലെയാണ് മാസ്‌ക് മാറ്റി തന്‍റെ ആദ്യ പൊതുപ്രസംഗം നടത്തിയത്.

‘എനിക്ക് നല്ല സുഖം തോന്നുന്നു. രാജ്യചരിത്രത്തിലെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണിത്. നിങ്ങള്‍ വോട്ട് ചെയ്യുക. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. രാജ്യം ഭയാനകമായ ചൈനീസ് വൈറസിനെ പരാജയപ്പെടുത്തുമെന്ന് നിങ്ങള്‍ അറിയണമെന്ന് ഞാനാഗ്രഹിക്കുന്നു. ഇത് അപ്രത്യക്ഷമാകും.

നമ്മള്‍ ശക്തമായ മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്നു, നല്ല ചികിത്സ നല്‍കുന്നു, രോഗികളെ സുഖപ്പെടുത്തുന്നു. നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ റെക്കോര്‍ഡ് സമയത്ത് വാക്‌സീന്‍ പുറത്തുവരും’ ട്രംപ് വ്യക്തമാക്കി.

0Shares