ട്രിപ്പിൾ ലോക്ക്ഡൗണിൽ നിയന്ത്രണങ്ങൾ ലംഘിച്ച്‌ അൽഫാം ഉണ്ടാക്കാൻ ശ്രമവുമായി യുവാക്കള്‍ ; പിന്നീട് സംഭവിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing ട്രിപ്പിൾ ലോക്ക്ഡൗണിൽ നിയന്ത്രണങ്ങൾ ലംഘിച്ച്‌  അൽഫാം ഉണ്ടാക്കാൻ ശ്രമവുമായി യുവാക്കള്‍ ; പിന്നീട് സംഭവിച്ചത്

ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന മലപ്പുറത്ത് നിയന്ത്രണങ്ങൾ ലംഘിച്ച്‌ യുവാക്കൾ സംഘം ചേർന്ന് അൽഫാം ഉണ്ടാക്കാൻ ശ്രമം. പാതിവഴിയിൽ പോലീസെത്തിയതോടെ, അൽഫാം കഴിക്കാനുള്ള ഭാ​ഗ്യമില്ലാതെ യുവാക്കൾ ഓടി രക്ഷപ്പെട്ടു.ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ആ​റി​ന് മഞ്ചേരി നെ​ല്ലി​ക്കു​ത്ത് പ​ഴ​യ ഇ​ഷ്​​ടി​ക കമ്പനിക്ക് അ​ടു​ത്താ​ണ് സം​ഭ​വം.

പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് റ​ബ​ർ തോ​ട്ട​ത്തി​ന​ടു​ത്തു​ള്ള ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കോ​ഴി ചു​ടാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യി എ​ത്തി​യ​ത്. പാ​ച​കം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ മ​ഞ്ചേ​രി എ​സ്‌ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തി​യ​തോ​ടെ യു​വാ​ക്ക​ൾ ചി​ക്ക​ൻ ഉ​പേ​ക്ഷി​ച്ച്‌ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ നീട്ടിയത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ആ​കാ​ശ നി​രീ​ക്ഷ​ണം ന​ട​ത്തി പി​ടി​കൂ​ടാ​നാ​ണ് തീ​രു​മാ​നം. ജി​ല്ല​യി​ൽ എ.ഡി.ജി.പി, ഐ.​ജി അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​സ്ഥ​ർ ജി​ല്ല​യി​ൽ ക്യാമ്പ്​ ചെ​യ്താണ് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നത്.

0Shares