
കണ്ണൂര്‍: സംസ്ഥാനത്ത് ആലത്തൂര്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന് അനുകൂലമായ തരംഗമാണ് ആദ്യം മുതലേ ഉണ്ടായത്. പ്രതികരിച്ച് വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ. ആ കൂട്ടത്തില്‍ വടകരയില്‍ ഷാഫി പറമ്പിലും മുന്നിട്ടു നിന്നു.
പക്ഷെ, പൊതുവെ ട്രെന്‍ഡ് എന്ന നിലയില്‍ 2019ല്‍ ഉണ്ടായതുപോലെ യു.ഡി.എഫിന് അനുകൂലമായ പാര്‍ലമെണ്ട് ഇലക്ഷനിലെ ട്രെന്‍ഡാണ് എന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

വടകരയില്‍ യു.ഡി.എഫിലെ ഷാഫി പറമ്പില്‍ മുന്നില്‍. വോട്ടെണ്ണലിൻ്റെ തുടക്കത്തില്‍ ശൈലജ ടീച്ചര്‍ മുന്നിലെത്തിയെങ്കിലും പിന്നീട് ഷാഫി പറമ്പില്‍ ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു. വടകര പിടിച്ചെടുക്കുക ലക്ഷ്യമിട്ടാണ് സി.പി.എം കെ.കെ ശൈലജയെ സ്ഥാനാര്‍ത്ഥിയാക്കിയത്.
