അതിഥി തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണം; ഇവർക്കും ലഭിക്കും സര്‍ക്കാരിന്‍റെ സൗജന്യ ഭക്ഷണ കിറ്റ്

  • Post category:local news
  • Reading time:1 min read
You are currently viewing അതിഥി തൊഴിലാളികളെ സംബന്ധിച്ച  വിവരങ്ങള്‍  കൈമാറണം; ഇവർക്കും ലഭിക്കും സര്‍ക്കാരിന്‍റെ സൗജന്യ ഭക്ഷണ കിറ്റ്

കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകളും തൊഴിലുടമകളും അതിഥി തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ കാസര്‍കോട് അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ അറിയിക്കണം. വിവരങ്ങള്‍ 9847 754 002 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് മുഖേനയോ അല്ലെങ്കില്‍ alokasaragod@gmail.com വിലാസത്തില്‍ ഇ-മെയില്‍ മുഖേനയോ നല്‍കാം.

പേര്, വയസ്സ്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, സംസ്ഥാനം, നിലവില്‍ താമസിക്കുന്ന സ്ഥലം എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്. ഇവര്‍ക്ക് സര്‍ക്കാരിന്‍റെ സൗജന്യ ഭക്ഷണ കിറ്റ് കൂടി ലഭ്യമാക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് –04994 257850.

0Shares