
തിരുവനന്തപുരം ജില്ലയിലെ മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും മാറ്റാൻ തീരുമാനം. ഗുണ്ടകളുമായും മണ്ണ് മാഫിയ സംഘങ്ങളുമായും വഴിവിട്ട ബന്ധങ്ങൾ പോലീസുകാർക്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം.

നേരത്തെ മംഗലപുരം, പേട്ട, റെയിൽവേ പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരെയും തിരുവല്ലം എസ്.ഐയേയും ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധത്തിൻ്റെ പേരിൽ സസ്‌പെൻഡ് ചെയ്തിരുന്നു. പൊലീസുകാരുടെ വഴിവിട്ട ബന്ധങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിൻ്റെ നടപടി.
