ട്രാഫിക് നിയമലംഘനം: പിഴ അടയ്ക്കാൻ വൈകുന്ന കേസുകൾ ഇനി വെർച്വൽ കോടതികളിൽ

  • Post category:news
  • Reading time:1 min read
You are currently viewing ട്രാഫിക് നിയമലംഘനം: പിഴ അടയ്ക്കാൻ വൈകുന്ന കേസുകൾ ഇനി വെർച്വൽ കോടതികളിൽ

ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാൻ വൈകുന്ന കേസുകൾ ഇനി വെർച്വൽ കോടതികളിലെത്തും. 15 ദിവസം പിന്നിട്ടിട്ടും പിഴ അടക്കാത്ത വാഹനങ്ങളുടെ ചലാനാണ് വെര്‍ച്വല്‍ കോടതികളിലേക്ക് അയക്കുന്നത്. വാഹന ഉടമകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു പോലെ ഉപയോഗപ്രദമായ രീതയാണ് ഇതെന്നാണ് മോട്ടോര്‍വാഹനവകുപ്പ് വിലയിരുത്തുന്നത്.

കുറച്ചു മാസങ്ങൾക്ക് മുമ്പ് തന്നെ ഇ ചലാൻ ഉപയോഗിച്ച് മോട്ടോർ വാഹന വകുപ്പ് വാഹനപരിശോധന തുടങ്ങിയിരുന്നു. നിയമലംഘനം നടത്തുന്ന വാഹനത്തിന്‍റെ ഫോട്ടോയെടുത്ത് പിഴ ചുമത്തുന്ന രീതിയാണ് ഇ ചലാൻ. ഉടമ വാഹന രജിസ്ട്രേഷൻ സമയത്ത് നൽകിയിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ചലാൻ എസ്എംഎസ് ആയി ലഭിക്കും.

തുടർന്ന് വെർച്വൽ കോടതിയില്‍ (vcourts.gov.in എന്ന വെബ്സൈറ്റിൽ) പിഴ അടയ്ക്കാൻ സാധിക്കും. ഇതുവഴി വലിയ രീതിയില്‍ സമയം ലാഭിക്കാമെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

0Shares