ചരക്കുസേവന നികുതിയിലെ സങ്കീര്‍ണതകള്‍ പരിഹരിക്കണം; ഫെബ്രുവരി 26 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വ്യാപാരികളുടെ സംഘടന കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്

  • Post category:news
  • Reading time:1 min read
You are currently viewing ചരക്കുസേവന നികുതിയിലെ സങ്കീര്‍ണതകള്‍ പരിഹരിക്കണം; ഫെബ്രുവരി 26 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വ്യാപാരികളുടെ സംഘടന കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്

രാജ്യത്തെ ചരക്കുസേവന നികുതിയിലെ സങ്കീര്‍ണതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരത് ബന്ദിന് ആഹ്വാനം. വ്യാപാരികളുടെ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി) ആണ് ഫെബ്രുവരി 26ന് ബന്ദിന് ആഹ്വാനം ചെയ്തത്.

ബന്ദിന്‍റെ ഭാഗമായി റോഡ് ഉപരോധിക്കുമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. ജിഎസ്ടി കൗണ്‍സിലിന് പല തവണ പരാതികള്‍ നല്‍കിയിട്ടും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് സി.എ.ഐ.ടിക്ക് പരാതിയുണ്ട്.

ഒരു രാജ്യം ഒരു നികുതി എന്ന പേരില്‍ ആരംഭിച്ച ചരക്കുസേവന നികുതിയില്‍ പല അപാകതകളും ഉണ്ട്. നികുതി ഘടന ലളിതവത്കരിക്കുന്നതിന് കൗണ്‍സില്‍ ഒരു വിധത്തിലുള്ള നടപടികളും സ്വീകരിക്കുന്നില്ല. എല്ലാവരെയും വിശ്വാസത്തിലെടുത്തായിരിക്കും നടപ്പാക്കുക എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പാലിക്കപ്പെട്ടില്ല. കൗണ്‍സിലിന്‍റെ വ്യാപാരി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്താന്‍ തീരുമാനിച്ചതെന്നും സംഘടന അറിയിച്ചു.

0Shares