വ്യാപാര സംരക്ഷണ യാത്രയുമായി വ്യാപാരി വ്യവസായികൾ; സംസ്ഥാനത്തെ കടകൾ അടച്ചിടുമെന്ന് സംഘാടകർ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing വ്യാപാര സംരക്ഷണ യാത്രയുമായി വ്യാപാരി വ്യവസായികൾ; സംസ്ഥാനത്തെ കടകൾ അടച്ചിടുമെന്ന് സംഘാടകർ

കാസർകോട്: വ്യാപാര സംരക്ഷണ യാത്ര നടത്താൻ തീരുമാനിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. കാസർകോട് നിന്ന് തിരുവനന്തപുരം വരെ യാത്ര നടത്തുമെന്ന് സംസ്ഥാന പ്രസിഡണ്ടും ജാഥാ ക്യാപ്റ്റനുമായ രാജു അപ്‌സരയും സംസ്ഥാന വൈസ്. പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫും അറിയിച്ചു. ഈ മാസം 29 മുതൽ ഫെബ്രുവരി 15 വരെയാണ് യാത്ര നടക്കുക.

കേന്ദ്ര സർക്കാരിൻ്റെ പുതിയ ചില നിയമങ്ങൾ മൂലം പതിനായിരക്കണക്കിന് ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളാണ് നടക്കുന്നത്. ഫെബ്രുവരി 15ന് സംസ്ഥാനത്തെ മുഴുവൻ കടകളും അടച്ച് സമരം നടത്തും.

ഗവർണറും ഇടതുമുന്നണിയും തമ്മിലുള്ള പ്രശ്‌നമാണ് ഇടുക്കിയിലെ ഹർത്താലിന് കാരണം. ഏകോപന സമിതിയുമായി സർക്കാരിന് ഒരു പ്രശ്‌നവുമില്ലെന്ന് രാജു അപ്‌സര പറഞ്ഞു.

ചെറുകിട വ്യാപാരികളുടെ വിവിധ പ്രശ്നങ്ങൾ ഉയർത്തി കാട്ടിയാണ് പ്രതിഷേധം. ഈ മാസം 29ന് കാസർകോട് നിന്നും വ്യാപാര സംരക്ഷണയാത്ര തുടങ്ങും. ഫെബ്രുവരി 15ന് യാത്ര തിരുവനന്തപുരത്ത് എത്തും. അഞ്ച് ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കും. മാലിന്യ സംസ്‌കരണം, വാറ്റ് നോട്ടീസ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന വിഷയങ്ങൾ ഉയർത്തി കാട്ടുമെന്നാണ് സംഘാടകർ പറയുന്നത്.

0Shares