ഭിക്ഷക്കാരന് ദിവസം 400രൂപയുടെ ജോലി വാഗ്ദാനം ചെയ്ത് വ്യാപാരി; തന്നോടൊപ്പം വന്നാൽ ദിവസം 2000 രൂപ ശമ്പളം നൽകാമെന്ന് ഭിക്ഷക്കാരൻ

  • Post category:news
  • Reading time:1 min read
You are currently viewing ഭിക്ഷക്കാരന് ദിവസം 400രൂപയുടെ ജോലി വാഗ്ദാനം ചെയ്ത് വ്യാപാരി; തന്നോടൊപ്പം വന്നാൽ  ദിവസം 2000 രൂപ ശമ്പളം നൽകാമെന്ന് ഭിക്ഷക്കാരൻ

നമ്മുടെ രാജ്യത്ത് സാധാരണക്കാരനെക്കാള്‍ കൂടുതല്‍ സാമ്പത്തിക ഭദ്രതയുള്ളവരാണ് യാചകരെന്ന് വേണം പല സന്ദർഭങ്ങളുടെയും അടിസ്ഥാനത്തിൽ കരുതാൻ. ചിലവേറിയ ജീവിതം നയിക്കാന്‍ അവരുടെ കയ്യില്‍ പണമുണ്ടെന്ന് തെളിയിക്കുന്നതാണ് ചില വാര്‍ത്തകള്‍. ഇപ്പോഴിതാ ജോലി വാഗ്ദാനം ചെയ്ത വ്യാപാരിയെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ഒരു യാചകൻ്റെ മറുപടി. സൈക്കിള്‍ പാട്സ് കടയില്‍ ജോലി വാഗ്ദാനം ചെയ്ത വ്യാപാരി ഭിക്ഷക്കാരൻ്റെ പ്രതീക്ഷിക്കാത്ത മറുപടി കേട്ട് ശരിക്കും ഞെട്ടി.

കാരണം 400 രൂപ ദിവസക്കൂലി നല്‍കാമെന്ന വ്യാപാരിയുടെ ഓഫറിൻ്റെ മേല്‍ തന്നോടൊപ്പം വന്നാല്‍ ദിവസം 2000 രൂപ ശമ്പളം നല്‍കാമെന്നായിരുന്നു ഭിക്ഷക്കാരൻ്റെ മറുപടി. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാണ്. ഭിക്ഷാടനത്തിനായി തൻ്റെ സ്ഥാപനത്തിലെത്തിയ ആളോട് വ്യാപാരി നല്ല ആരോഗ്യം ഉണ്ടല്ലോ എന്തെങ്കിലും പണി ചെയ്ത് ജീവിച്ചൂടെ എന്നും തൻ്റെ കടയിലേക്ക് ഒരു ജോലി വാഗ്ദാനം നല്‍കുകയും ചെയ്തു. അപ്പോഴായിരുന്നു ഭിക്ഷക്കാരൻ്റെ മറുപടി.

ഭിക്ഷ നല്‍കാന്‍ കഴിയുമോ ഇല്ലയോ എന്നു പറയുക. ഞാനെന്തിന് നിൻ്റെ കടയില്‍ ജോലി ചെയ്യണം. ദിവസവും ഞാന്‍ 2000 രൂപയിലധികം രൂപ സമ്പാദിക്കുന്നുണ്ട്. വേണമെങ്കില്‍ നിനക്ക് എൻ്റെ കൂടെ വരാം. ദിവസം 2000 രൂപ ശമ്പളം ഞാന്‍ നല്‍കാം എന്നായിരുന്നു ഭിക്ഷക്കാരൻ്റെ മറുപടി.

തയ്യല്‍കാരുടെ ദുബൈ എന്ന് അറിയപ്പെടുന്ന തിരുപ്പൂര്‍ ബനിയന്‍ സിറ്റിയില്‍ ഭിക്ഷക്കാര്‍ ധാരാളം ഉണ്ട്. ആരാധനാലയങ്ങള്‍ക്ക് മുന്നില്‍ നിരന്നിരിക്കുന്ന ഭിക്ഷക്കാരില്‍ ഏറെപ്പേരും ഏജന്റുമാര്‍ മുഖേന എത്തുന്നവരാണെന്ന് ചിലര്‍ പറയുന്നു. വലിയ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തുന്നതിന് ആളുകളെ ഏജന്‍സികള്‍ എത്തിക്കുന്നതാണെന്ന് ഭിക്ഷാടനത്തിനെതിരെ ശബ്ദിക്കുന്നവര്‍ പറയുന്നു.

0Shares