എം.ഡി.എം.എ കടത്താൻ ശ്രമിച്ച രണ്ട് യുവതികളടക്കം മൂന്ന് പേർ കണ്ണൂരിൽ ​പിടിയിൽ; ഇവർ അന്തർസംസ്ഥാന കണ്ണികളെന്ന് പോലീസ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing എം.ഡി.എം.എ കടത്താൻ ശ്രമിച്ച രണ്ട് യുവതികളടക്കം മൂന്ന് പേർ കണ്ണൂരിൽ ​പിടിയിൽ; ഇവർ അന്തർസംസ്ഥാന കണ്ണികളെന്ന് പോലീസ്

ലഹരിമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച കേസിൽ രണ്ട് യുവതികളടക്കം മൂന്ന് പേർ ​പിടിയിൽ. പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. 3.46 ഗ്രാം എം.ഡി.എം.എ ഇവരുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. രണ്ടു സ്ത്രീകളും ഒരു യുവാവുമാണ് പിടിയിലായ സംഘത്തിൽ ഉൾപ്പെടുന്നത്.

യുവാവ് കണ്ണൂർ കാപ്പാട് സ്വദേശിയും യുവതികൾ ഹൈദരാബാദിൽ നിന്നും ചിക്മംഗളൂരിൽ നിന്നുമുള്ളവരുമാണ്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു മട്ടന്നൂർ പോലീസ് വാഹനപരിശോധന നടത്തിയത്.
ഇപ്പോൾ പിടിയിലായ കണ്ണൂർ സ്വദേശിയായ യുവാവ് നേരത്തേയും സമാനമായ കേസിൽ അറസ്റ്റിലായിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

എം.ഡി.എം.എ കടത്തിൻ്റെ അന്തർസംസ്ഥാന ബന്ധം വ്യക്തമാകുകയാണെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം വ്യാപകമായി സംസ്ഥാനത്ത് എം.ഡി.എം.എ എത്തിക്കുന്നുവെന്നും പോലീസ് പറയുന്നു. അതിനാൽ അതിർത്തി ചെക്‌പോസ്റ്റുകളിൽ ഉൾപ്പടെ ശക്തമായ നിരീക്ഷണമേർപ്പെടുത്താനാണ് പോലീസിൻ്റെ നിർദ്ദേശം. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ ആർക്കൊക്കെ നൽകാനാണ് എം.ഡി.എം.എ എത്തിച്ചത് എന്നതിലടക്കം പോലീസ് അന്വേഷണം നടത്തി വരികയാണ്.

0Shares