പകിട്ട് കുറയില്ല; പരമാവധി ഇളവുകളോടെ തൃശൂർ പൂരം നടത്തും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

  • Post category:news
  • Reading time:1 min read
You are currently viewing പകിട്ട് കുറയില്ല; പരമാവധി ഇളവുകളോടെ തൃശൂർ പൂരം നടത്തും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

പരമാവധി ഇളവുകളോടെ തൃശൂർ പൂരം നടത്താനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മന്ത്രിസഭാ യോഗം ഈ വിഷയം ചർച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂരം നടത്താനാകണമെന്ന് മന്ത്രി പറഞ്ഞു.

പകിട്ട് കുറയാതെ പൂരം നടത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയെന്നും കടകംപള്ളി അറിയിച്ചു. പൂരത്തിന്‍റെ സവിശേഷത കാത്ത് സൂക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

0Shares