പട്ടികജാതി വിഭാഗം കുടുംബങ്ങളുടെ സമഗ്രമായ വിവര ശേഖരണം; തൃക്കരിപ്പൂർ പഞ്ചായത്ത് ഡിജിറ്റൽ ഹോം സർവേക്ക് തുടക്കം കുറിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing പട്ടികജാതി വിഭാഗം കുടുംബങ്ങളുടെ സമഗ്രമായ വിവര ശേഖരണം; തൃക്കരിപ്പൂർ പഞ്ചായത്ത് ഡിജിറ്റൽ ഹോം സർവേക്ക് തുടക്കം കുറിച്ചു

തൃക്കരിപ്പൂർ / കാസർകോട്: പട്ടികജാതി വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന 204 ചോദ്യങ്ങൾ അടങ്ങിയ പട്ടിക ജാതി ഹോം, ഡിജിറ്റൽ സർവേ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ ഉടുമ്പുന്തല വാർഡിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ ഉദ്ഘാടനം ചെയ്‌തു. വാർഡ് മെമ്പർ എം.അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു.

പട്ടികജാതി വർക്കിങ്ങ് ഗ്രൂപ്പ് ചെയർമാൻ ശശിധരൻ.ഇ സ്വാഗതം പറഞ്ഞു വർക്കിങ്ങ് ഗ്രൂപ്പ് മെമ്പർമാരായ കെ കണ്ണൻ, എം.വിശ്വനാഥൻ, പ്രേമ.കെ, സുരേന്ദ്രൻ.എസ് എന്നിവർ ആശംസ അറിയിച്ചു. പ്രമോട്ടർ ജിജിന വി.കെ സർവേ വിശദീകരണം നൽകി. ഷൈജ.കെ നന്ദി പറഞ്ഞു.

0Shares