തൃക്കരിപ്പൂ൪ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ; 13.24 കോടിയുടെ വാ൪ഷിക പദ്ധതി

  • Post category:local news / news
  • Reading time:1 min read
You are currently viewing തൃക്കരിപ്പൂ൪ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ; 13.24 കോടിയുടെ വാ൪ഷിക പദ്ധതി

തൃക്കരിപ്പൂ൪ / കാസർകോട്: ഗ്രാമ പഞ്ചായത്തിൻ്റെ 2024- 25 വ൪ഷത്തെ വാ൪ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്‌തു. ഉദ്ഘാടനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ അദ്ധ്യക്ഷത വഹിച്ചു.

പദ്ധതി രേഖ മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സത്താ൪ വടക്കുമ്പാട് പ്രകാശനം ചെയ്യുകയും വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയ൪മാന്‍ ഹാഷിം കാരോളം അവതരിപ്പിക്കുകയും ചെയ്‌തു. പദ്ധതിയുടെ കാഴ്‌ചപ്പാട് കില റിസോഴ്‌സ് പേഴ്‌സണ്‍ കെ.ബാലചന്ദ്രന്‍ മാസ്റ്റ൪ അവതരിപ്പിച്ചു.

2024- 25 വ൪ഷത്തെ വാര്‍ഷിക പദ്ധതി 1. 63 കോടി തനത് ഫണ്ട് ഉൾപ്പെടുത്തിക്കൊണ്ട് 13.24 കോടിയുടെ പദ്ധതികളാണ് സമ൪പ്പിച്ചത്.

ശുചിത്വത്തിനും, ആരോഗ്യ മേഖലക്കും മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പദ്ധതിയാണ് അവതരിപ്പിച്ചത്.
ഹാപ്പിനസ് പാ൪ക്ക്, കൂലേരി സ്‌കൂളില്‍ അസംബ്ലി ഹാൾ, വനിതാ, വയോജന യോഗ സെൻ്റെ൪, ഭിന്ന ശേഷിക്കാ൪ക്ക് ഏകദിന വിനോദ യാത്ര, അംഗന്‍വാടി കലോത്സവം എന്നിവ പദ്ധതിയില്‍ നി൪ദ്ധേശിച്ചിട്ടുണ്ട്.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാണ്ടിഗ് കമ്മിറ്റി ചെയ൪മാന്‍ എം.മനു, ഗ്രാമ പഞ്ചായത്ത് സ്റ്റാണ്ടിഗ് കമ്മിറ്റി ചെയ൪പേഴ്‌സണ്‍ എം.സൌദ , ബ്ലോക്ക് പഞ്ചായത്ത് മെമ്പ൪ ടി.എസ് നജീബ് പഞ്ചായത്ത് മെമ്പ൪മാരായ കെ.വി കാ൪ത്ത്യായനി, ഇ.ശശിധരന്‍ ആസുത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സുകുമാരന്‍ മാസ്റ്റ൪, സെക്രട്ടറി പി.അരവിന്ദന്‍, സുഭാഷ് കെ.വി എന്നിവ൪ സംസാരിച്ചു.

0Shares