വാഹനങ്ങൾ പരസ്‌പരം കൂട്ടിയിടിച്ച് അപകടം; യാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു, ഒഴിവായത് വൻ ദുരന്തം

  • Post category:local news / news
  • Reading time:1 min read
You are currently viewing വാഹനങ്ങൾ പരസ്‌പരം കൂട്ടിയിടിച്ച് അപകടം; യാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു, ഒഴിവായത് വൻ ദുരന്തം

കാഞ്ഞങ്ങാട് / കാസർകോട്: കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറിലും ബൈക്കിലും ഇടിച്ച് മൂന്നുതവണ തലകീഴായി മറിഞ്ഞതിന് ശേഷം മണ്‍തിട്ടയില്‍ തട്ടിനിന്നു. തിങ്കളാഴ്‌ച രാത്രി ദേശിയപാതയില്‍ ചെമ്മട്ടംവയല്‍ തോയമ്മലിലാണ് അപകടം ഉണ്ടായത്.

സംഭവത്തിൽ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബൈക്കില്‍ സഞ്ചരിച്ച രണ്ട് പേര്‍ക്കാണ് സാരമായ പരിക്കേറ്റത്‌. പേരൂര്‍ കുളിയന്‍മരം സ്വദേശിയാണ് കാറോടിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാറോടിച്ചയാള്‍ക്കും പരിക്കുണ്ട്. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0Shares