പൊലീസിനെ അക്രമിച്ച കേസ്; കൊലക്കേസ് പ്രതി അടക്കം മൂന്നുപേര്‍ കൂടി അറസ്റ്റില്‍

You are currently viewing പൊലീസിനെ അക്രമിച്ച കേസ്; കൊലക്കേസ് പ്രതി അടക്കം മൂന്നുപേര്‍ കൂടി അറസ്റ്റില്‍

ഉപ്പള / കാസർകോട്: മഞ്ചേശ്വരം എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ കൊലക്കേസ് പ്രതി അടക്കമുള്ള മൂന്നുപേരെ അറസ്റ്റ് ചെയ്തു.
ഉപ്പള പത്വാടിയിലെ നൂര്‍ അലി (42), ഉപ്പള ഹിദായത്ത് നഗറിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന അഫ്‌സല്‍ (38), കെ.എസ് സത്താര്‍ (37) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് വ്യാഴാഴ്‌ച രാവിലെ അറസ്റ്റ് ചെയ്തത്.

രണ്ടാഴ്‌ച മുമ്പ് രാത്രികാല പരിശോധനക്കായി ഉപ്പള ഹിദായത്ത് നഗറിലെത്തിയ മഞ്ചേശ്വരം എസ്.ഐ അനൂപിനെയും മറ്റ് പൊലീസുകാരെയും അഞ്ചംഗ സംഘം അക്രമിക്കുകയായിരുന്നു. എസ്.ഐ അനൂപ് വലത് കൈയെല്ല് പൊട്ടിയ നിലയില്‍ ഇപ്പോഴും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ കേസില്‍ ജില്ലാ പഞ്ചായത്തംഗവും മുസ്ലിംയൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ ഗോള്‍ഡന്‍ റഹ്‌മാനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാണ്ടിലായിരുന്ന റഹ്‌മാന് പിന്നീട് ജാമ്യം ലഭിച്ചു. ഇനി ഒരു പ്രതിയാണ് പിടിയിലാകാനുള്ളത്. ഈ പ്രതി ഗള്‍ഫിലേക്ക് കടന്നതായാണ് പോലീസ് നൽകുന്ന സൂചനകൾ.

0Shares