കോടതിയിൽ നിന്നും മറിച്ചൊരു വിധി പ്രതീക്ഷിക്കാൻ മാത്രം ആരും നിഷ്കളങ്കരല്ല; നോട്ട് നിരോധനത്തിലൂടെ എന്ത് നേടിയെന്ന് തോമസ് ഐസക്ക്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കോടതിയിൽ നിന്നും മറിച്ചൊരു വിധി പ്രതീക്ഷിക്കാൻ മാത്രം ആരും നിഷ്കളങ്കരല്ല; നോട്ട് നിരോധനത്തിലൂടെ എന്ത് നേടിയെന്ന് തോമസ് ഐസക്ക്

നോട്ട് റദ്ദാക്കലിലൂടെ എന്ത് നേടിയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. സാമ്പത്തിക വളർച്ച താഴേക്ക് പോയി.15 ലക്ഷം കോടി വരുമാനം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. മോഡിയെ ജനകീയ കോടതിയിൽ വിചാരണ ചെയ്യണം.മറിച്ചൊരു വിധി പ്രതീക്ഷിക്കാൻ മാത്രം ആരും നിഷ്കളങ്കരല്ല.

നോട്ട് നിരോധനം ശരിവെച്ച സുപ്രീം കോടതി വിധിയും പൊക്കിപ്പിടിച്ച് പ്രതിപക്ഷം മാപ്പ് പറയണമെന്ന് പറയുന്ന ബി.ജെ.പിയുടെ തൊലിക്കട്ടി അപാരമാണ്. 52 ദിവസം സമയം നൽകിയെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം അസംബന്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതോടൊപ്പം നോട്ട് നിരോധനം ശരിവെച്ച സുപ്രീംകോടതി വിധിയോട് പ്രതികരിച്ച് സംസ്ഥാന ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ രംഗത്ത് വന്നിരുന്നു . സുപ്രീം കോടതി നോക്കിയത് ഭരണപരമായ നടപടി ക്രമങ്ങൾ മാത്രമാണ്.മുന്നൊരുക്കങ്ങൾ ഉണ്ടായിട്ടില്ല എന്നത് കോടതി പരിശോധിച്ചിട്ടില്ല. വലിയ ആഘാതം ഉണ്ടായി എന്നാണ് എല്ലാ പഠനങ്ങളും കാണിച്ചത്.നോട്ട് നിരോധനം കൊണ്ട് ഒരു ഫലവും ഉണ്ടായില്ല.വിധി ഒരു അക്കാദമിക് എക്സർസൈസ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു

0Shares