സ്വബോധമുള്ള ഏതെങ്കിലും ഒരു മന്ത്രി സ്വപ്നയെ മൂന്നാറിലേക്ക് ക്ഷണിക്കുമോ?; തനിക്കെതിരെ ഉയർന്ന ആരോപണം നിഷേധിച്ച്‌ തോമസ് ഐസക്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സ്വബോധമുള്ള ഏതെങ്കിലും ഒരു മന്ത്രി സ്വപ്നയെ മൂന്നാറിലേക്ക് ക്ഷണിക്കുമോ?; തനിക്കെതിരെ ഉയർന്ന  ആരോപണം നിഷേധിച്ച്‌ തോമസ് ഐസക്

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിൻ്റെ ആരോപണം തള്ളി മുന്‍ മന്ത്രി തോമസ് ഐസക്. തൻ്റെ പേര് പറഞ്ഞത് ബോധപൂര്‍വമാണ്. സി.പി.എമ്മിൻ്റെ മുതിര്‍ന്ന നേതാക്കളെ തേജോവധം ചെയ്യാനാണ് അവരുടെ ശ്രമം. സ്വപ്‌ന ബി.ജെ.പിയുടെ ദത്തുപുത്രിയാണെന്നും അവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുന്നത് അവരാണെന്നും തോമസ് ഐസക് കോഴിക്കോട് പറഞ്ഞു.

സ്വബോധമുള്ള ഏതെങ്കിലും ഒരു മന്ത്രി സ്വപ്നയെ മൂന്നാറിലേക്ക് ക്ഷണിക്കുമോ?.തന്റെൻ്റെ വീട്ടില്‍ ആരുവന്നാലും മുകളിലേക്ക് ക്ഷണിക്കാറുണ്ട്. സന്ദര്‍ശകരെ മുകളിലെ മുറിയില്‍ സ്വീകരിക്കാറുമുണ്ട്. ഔദ്യോഗിക വസതിയില്‍ വന്നവര്‍ക്കെല്ലാം അക്കാര്യം അറിയാം. മുറിയിലേക്ക് വിളിച്ചതില്‍ അസ്വഭാവികതയില്ല.

ഏതെങ്കിലും നയതന്ത്ര ഉദ്യോഗസ്ഥരോട് കേരളത്തിലെ സ്ഥലം കാണാന്‍ ആവശ്യപ്പെട്ടിരിക്കാമെന്നും ഐസക് പറഞ്ഞു. സ്വപ്‌നയുടെ ആരോപണത്തിന് കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. അതിനെ രാഷ്ട്രീയമായി നേരിടും. സ്വപ്‌നയുടെ ആരോപണങ്ങള്‍ സാമാന്യബുദ്ധിക്ക് നിരക്കാത്തതാണെന്നും തോമസ് ഐസക് പറഞ്ഞു.

0Shares