
കാസർകോട്: തീയ്യക്ഷേമസഭ സംസ്ഥാന കമ്മിറ്റി ചെയർമാനായി എ.വി ഹരിഹരസുധനെ തിരഞ്ഞെടുത്തു. ഉദുമ വ്യാപാര ഭവൻ ഹാളിൽ ചേർന്ന യോഗത്തിൽ പാലക്കുന്ന് കഴകം സ്ഥാനികൻ സുനീഷ് പൂജാരി മുഖ്യാതിഥിയായി.
വർക്കിങ് ചെയർമാൻ മധുസൂദനൻ കെ.ടി അദ്ധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ ചന്ദ്രൻ കെ.ആർ പാലാർ, സൂരജ് യു.കെ, സുകേഷ് ടി.വി, പ്രഭാകരൻ കുണ്ടൂച്ചി, സുനിത്ത്.പി മാഹി, ഷാജി കാരാട്ട്, മോഹനൻ കുന്നത്ത്, ദാമോദരൻ പാലാർ, ചന്ദ്രൻ വൈദ്യർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ജനറൽ കൺവീനർ വിനോദൻ വി.വി തുരുത്തി സ്വാഗതം പറഞ്ഞു.

കമ്മിറ്റി ഭാരവാഹികളായ നാരായണൻ കുറ്റിക്കോൽ, ഗോപാലൻ, സതീശൻ ചാമക്കൊച്ചി, സുധിൽ അലാമി, കൊപ്പൽ പ്രഭാകരൻ തുടങ്ങിയവർ സംബന്ധിച്ചു. തീയ്യസമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച ഹർജി കേരള സംസ്ഥാന പിന്നോക്ക വിഭാഗം കമ്മീഷനിൽ പരിഗണനയിലാണെന്നും പ്രസ്തുത കേസുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ അന്വേഷണം നടന്നുവരികയാണെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.
