അമ്മ നേരത്തെ ജോലിക്ക് പോകും; പന്ത്രണ്ട് വയസുകാരിയെ സ്‌കൂളിലേക്ക് പോകാന്‍ അടുത്തുള്ള കടയിലാക്കും, കടയുടമ കുട്ടിയോട് ചെയ്‌തത്‌ ഇതാണ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing അമ്മ നേരത്തെ ജോലിക്ക് പോകും; പന്ത്രണ്ട് വയസുകാരിയെ സ്‌കൂളിലേക്ക് പോകാന്‍ അടുത്തുള്ള കടയിലാക്കും, കടയുടമ കുട്ടിയോട് ചെയ്‌തത്‌ ഇതാണ്

ഹരിപ്പാട് / ആലപ്പുഴ: പന്ത്രണ്ട് വയസുകാരിയെ ഉപദ്രവിച്ച കേസില്‍ ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ കാസിമിനെ (65) ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്‌തു. പ്രതി കരുവാറ്റ എൻ.എസ്‌.എസ് ഹൈസ്‌കൂളിന് സമീപം ബേക്കറി നടത്തുന്ന വൃദ്ധനാണ്. കേസിലേക്ക് നയിച്ച സംഭവം കുറച്ചുദിവസം മുമ്പാണ് ഉണ്ടായത്. കുട്ടിയുടെ അമ്മ സ്ഥിരമായി വീട്ടുജോലിക്ക് പോകുന്ന വ്യക്തിയാണ്.

ജോലിക്ക് നേരത്തെ പോകേണ്ടതിനാല്‍ അമ്മ കുട്ടിയെ സ്‌കൂളിലേക്ക് വിടുന്നതിനായി ഈ കടയില്‍ ഏല്‍പ്പിച്ചിട്ട് പോകുകയാണ് ചെയ്യുന്നത്.

ഈ സമയങ്ങളാണ് പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നത്. ഇത് സംബന്ധിച്ച്‌ കുട്ടി പോലീസിന് മൊഴി നല്‍കി.

ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുട്ടിയെ പരിശോധനകള്‍ക്കായി ആശുപത്രിയിൽ കൊണ്ടുപോയ സമയത്ത് ഡോക്ടറിനോടാണ് കുട്ടി ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്. തുടര്‍ന്ന് ആശുപത്രി അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് ഹരിപ്പാട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്‌. പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതി റിമാണ്ട് ചെയ്‌തു.

0Shares