ബി.ജെ.പിക്ക് പ്രതീക്ഷിച്ച വിജയത്തിലേക്ക് എത്താനായില്ല; ബി.ജെ.പി – ആർ.എസ്.എസ് സംയുക്ത യോഗത്തിലെ വിലയിരുത്തൽ ഇങ്ങിനെ

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പിക്ക് പ്രതീക്ഷിച്ച വിജയത്തിലേക്ക് എത്താനായില്ല; ബി.ജെ.പി – ആർ.എസ്.എസ് സംയുക്ത യോഗത്തിലെ   വിലയിരുത്തൽ ഇങ്ങിനെ

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പിക്ക് പ്രതീക്ഷിച്ച വിജയത്തിലേക്ക് എത്താനായില്ലെന്ന് തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനം വിലയിരുത്തി ആർ.എസ്.എസ്. കൊച്ചിയിൽ ചേർന്ന സംഘപരിവാർ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ചർച്ച നടന്നത്.

അതേസമയം, മിസോറം ഗവർണർ പി.എസ് ശ്രീധരൻപിള്ളയെ കേന്ദ്രമന്ത്രിയാക്കാൻ ലക്ഷ്യമിട്ട് ആർ.എസ്.എസ്സിലെ ഒരു വിഭാഗം ശ്രമം തുടങ്ങി. കൊച്ചിയിൽ ചേർന്ന സംഘപരിവാർ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തദ്ദേശതെരഞ്ഞെടുപ്പും ബി.ജെ.പിയുടെ പ്രകടനവും ചർച്ചയായത്. പാർട്ടി നേതൃത്വത്തിൽ അഭിപ്രായ ഐക്യമില്ലെന്ന തോന്നൽ പ്രവർത്തകർക്ക് ഉണ്ടെന്നും പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പരിവാർ സംഘടനകൾ ഒറ്റക്കെട്ടായി ജനങ്ങളിലേക്കിറങ്ങാനും യോഗത്തിൽ തീരുമാനമായി. കേന്ദ്രമന്ത്രി വി.മുരളീധരൻ, കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ബി.ജെ.പിയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തു.

0Shares