
മോഷണകാലത്ത് 22 വയസിനടുത്ത് പ്രായമുള്ള യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയെന്ന് ‘തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ’ എന്ന കൃതിയിലൂടെ ചര്‍ച്ച ചെയ്യപ്പെട്ട മണിയന്‍പിള്ള. തമിഴ് വെബ് സൈറ്റ് ബിഹൈന്‍ഡ് വുഡ്‌സിൻ്റെ മലയാളം ചാനല്‍ ബിഹൈന്‍ഡ് വുഡ് ഐസ് നടത്തിയ അഭിമുഖത്തിലാണ് ക്രൂരമായ റേപ്പിനെക്കുറിച്ച് മണിയന്‍പിള്ള ആസ്വദിച്ച് വിവരിക്കുന്നത്.

വീടുകളില്‍ കയറുമ്പോള്‍ സുന്ദരികളായ സ്ത്രീകളുണ്ടാകും, അവര്‍ ചിലപ്പോ രാത്രി ഉറങ്ങുന്നത് നൈറ്റ് ഡ്രസിലോ വിവസ്ത്രരായോ ആവും, അത്തരം അനുഭവത്തിലൂടെ പോകുമ്പോള്‍ ടെംപ്‌റ്റേഷനോ ആകര്‍ഷണമോ ഉണ്ടായിട്ടുണ്ടോ എന്നാണ് അഭിമുഖം നടത്തിയ ബിഹൈന്‍ഡ് വുഡ്‌സ് അവതാരകൻ്റെ ചോദ്യം.
ഇതിന് മറുപടിയായാണ് ലൈംഗിക അതിക്രമത്തെക്കുറിച്ച് മണിയന്‍പിള്ള വിവരിക്കുന്നത്. റേപ്പ് വിവരണത്തിന് തുടര്‍ച്ചയായി പിന്നീട് ഇവരെ കണ്ടിട്ടുണ്ടോ എന്നും ഇന്റര്‍വ്യൂവര്‍ ചോദിക്കുന്നു. കഴുത്തില്‍ കത്തി വച്ച് മിണ്ടിയാല്‍ അരിഞ്ഞുകളയും എന്ന് ഭീഷണിപ്പെടുത്തിയാണ് ലൈംഗികമായി ആക്രമിച്ചതെന്ന് മണിയന്‍പിള്ള വീഡിയോയില്‍ പറയുന്നുണ്ട്. ഈയൊരു തെറ്റ് മാത്രമേ ചെയ്തുള്ളൂ എന്നാണ് മണിയന്‍ പിള്ള പറയുന്നത്.
