മൃതദേഹങ്ങളുമായി പോലും അവര്‍ ലൈംഗികവേഴ്ച നടത്തി; താലിബാന്‍റെ ക്രൂരതയെക്കുറിച്ച് വെളിപ്പെടുത്തി അഫ്ഗാന്‍ യുവതി

  • Post category:news
  • Reading time:1 min read
You are currently viewing മൃതദേഹങ്ങളുമായി പോലും അവര്‍ ലൈംഗികവേഴ്ച നടത്തി; താലിബാന്‍റെ ക്രൂരതയെക്കുറിച്ച് വെളിപ്പെടുത്തി  അഫ്ഗാന്‍ യുവതി

മൃതദേഹങ്ങളുമായി പോലും അവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു. താലിബാന്‍റെ ക്രൂരതകളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യയിലെത്തിയ അഫ്ഗാന്‍ യുവതി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യുവതിയുടെ വെളിപ്പെടുത്തല്‍. അഫ്ഗാനിലെ പൊലീസ് സേനയില്‍ ജോലി ചെയ്തിരുന്ന യുവതി താലിബാനെ ഭയന്നാണ് ന്യൂഡല്‍ഹിയിലെത്തിയത്.

താലിബാന്‍ സ്ത്രീകളെ ബലമായോ അല്ലെങ്കില്‍ വെടിവച്ച് വീഴ്ത്തിയോ കൊണ്ടുപോകുമെന്ന് യുവതി പറയുന്നു. എല്ലാ കുടുംബത്തില്‍ നിന്നും താലിബാന്‍ സ്ത്രീകളെ ആഗ്രഹിക്കുന്നു. ‘ഞങ്ങള്‍ അവിടെ (അഫ്ഗാനിസ്ഥാനില്‍) ഉണ്ടായിരുന്നപ്പോള്‍ നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചു. നാം ജോലിക്ക് പോയാല്‍, നമ്മുടെ കുടുംബവും ഭീഷണി നേരിടും. ഒരു മുന്നറിയിപ്പ് മാത്രമേ അവര്‍ നല്‍കൂ.

അവര്‍ മൃതദേഹങ്ങളുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നു. ആ വ്യക്തി ജീവിച്ചിരിപ്പുണ്ടോ, മരിച്ചോ എന്നത് അവര്‍ക്ക് വിഷയമല്ല. ഏതെങ്കിലും സ്ത്രീ സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിച്ചാല്‍ അവര്‍ക്ക് ഭയപ്പെടുത്തുന്ന വിധിയായിരിക്കും നേരിടേണ്ടി വരുന്നതെന്നും യുവതി ചൂണ്ടിക്കാട്ടി.

0Shares