ഉപ്പള നയാബസാറില്‍ കടയുടെ പൂട്ട് തകര്‍ത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്നു; പോലീസ് അന്വേഷണം ആരംഭിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing ഉപ്പള നയാബസാറില്‍ കടയുടെ പൂട്ട് തകര്‍ത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്നു; പോലീസ് അന്വേഷണം ആരംഭിച്ചു

ഉപ്പള / കാസർകോട്: ഉപ്പള നയാബസാറില്‍ കടയുടെ പൂട്ട് തകര്‍ത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്നു. കുക്കാറിലെ കെ.പി മുഹമ്മദിൻ്റെ ഉടമസ്ഥതയില്‍ നയാബസാറില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്പ്രസ് സ്റ്റോര്‍ സ്റ്റേഷനറി കടയിലാണ് കവര്‍ച്ച നടന്നത്.

ബുധനാഴ്‌ച രാവിലെ മുഹമ്മദ് കട തുറക്കാനെത്തിയപ്പോഴാണ് ഷെട്ടറിൻ്റെ രണ്ട് പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ ശ്രദ്ധയില്‍പെട്ടത്. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 6000 രൂപയും 12,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്.

0Shares