മുഖ്യമന്ത്രി വേദി വിട്ടിറങ്ങിയ പിന്നാലെ തൃശൂരിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ ബഹളം

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രി വേദി വിട്ടിറങ്ങിയ പിന്നാലെ തൃശൂരിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ ബഹളം

തൃശൂരിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ ബഹളം. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ മുതിര്‍ന്ന സി.പി.എം നേതാവ് ബേബി ജോണിനെ വേദിയില്‍ കയറി ഒരു വ്യക്തി തള്ളിതാഴെയിട്ടു. പിന്നാലെ റെഡ് വോളന്‍റിയര്‍മാര്‍ ബേബിജോണിനെ തള്ളി താഴെയിട്ടയാളെ വേദിയില്‍ നിന്ന് പിടിച്ച് മാറ്റുകയായിരുന്നു.

മുഖ്യമന്ത്രി വേദി വിട്ടിറങ്ങിയതിന് പിന്നാലെ ബേബി ജോണ്‍ പ്രഭാഷണം നടത്തുമ്പോഴായിരുന്നു സംഭവം ശേഷം മന്ത്രി വി.എസ് സുനില്‍കുമാര്‍ അടക്കമുള്ളവര്‍ വേദിയില്‍ നിന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രവര്‍ത്തകരെ അനുനയിപ്പിക്കുന്നതും കാണാം.എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. വേദിയിലേക്ക് കയറി ബേബി ജോണിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചയാളെ സംബന്ധിച്ചും വ്യകതത വന്നിട്ടില്ല.
ഗുരുവായൂരില്‍ ആദ്യം സ്ഥാനാര്‍ഥിയായി സി.പി.എം നിശ്ചയിച്ചിരുന്നത് മുതിര്‍ന്ന നേതാവ് ബേബി ജോണിനെ ആയിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയാണ് ബേബി ജോണ്‍. എന്നാല്‍ ഇദ്ദേഹത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പ്രാദേശിക തലത്തില്‍ തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. പിന്നീട് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ആണ് ബേബി ജോണിന്‍റെ പേര് മാറ്റുന്നത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

0Shares