വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്കിടയില്‍ സാമൂഹ്യ അകലം പാലിക്കേണ്ടതില്ല; വാദവുമായി അമേരിക്കന്‍ വിദഗ്ധര്‍

  • Post category:news
  • Reading time:1 min read
You are currently viewing വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്കിടയില്‍ സാമൂഹ്യ അകലം പാലിക്കേണ്ടതില്ല; വാദവുമായി അമേരിക്കന്‍ വിദഗ്ധര്‍

യാത്രാ വിമാനത്തിനുള്ളില്‍ വൈറസുകളുള്‍പ്പെടെയുള്ള അണുക്കള്‍ക്ക് പെട്ടെന്ന് പടരാന്‍ സാധിക്കില്ലെന്ന വാദവുമായി അമേരിക്കന്‍ വിദഗ്ധര്‍. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് ഈ വാദമുയര്‍ത്തിയത്. അതിനാല്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്കിടയില്‍ സാമൂഹ്യ അകലം പാലിക്കേണ്ടതില്ലെന്നും യാത്രക്കാര്‍ക്കിടയിലെ സീറ്റ് ഒഴിച്ചിടേണ്ടതില്ലെന്നും ഇവര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയിലെ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ 90 ശതമാനത്തോളം കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം പുറത്ത് വന്നിരിക്കുന്നത്. അതേസമയം വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 14 ദിവസത്തെ ക്വാറന്റീന്‍ പീരിയഡ് പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വിമാനത്തിലെ വായുശുദ്ധീകരണ സംവിധാനങ്ങള്‍ മൂലം മിക്ക വൈറസുകളും മറ്റ് അണുക്കളും വിമാനത്തിനുള്ളില്‍ വ്യാപിക്കുന്നില്ലെന്നും എന്നാല്‍ വിമാനയാത്ര അപകടരഹിതമാണെന്ന് പറയാന്‍ സാധിക്കാത്തതിനാല്‍ ജനങ്ങള്‍ കഴിവതും യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും ഡിസീസ് കണ്‍ട്രോള്‍ സെന്റര്‍ വിശദീകരിക്കുന്നു.

അതേസമയം, വിമാന യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം വിമാനത്താവളത്തിലെ ടെര്‍മിനലിലും മറ്റും ചെലവഴിക്കേണ്ടിവരുന്നതിനാല്‍ കൂടുതല്‍ ആളുകളുമായും മറ്റും ഇടപഴകേണ്ടിവരുന്നു. ആളുകള്‍ കൂടുതല്‍ യാത്ര ചെയ്യുന്ന വിമാനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കില്ലെന്നും മണിക്കൂറുകള്‍ ഇത്തരത്തില്‍ മറ്റൊരാളിന്റെ സമീപത്ത് ഇരിക്കേണ്ടി വരുമെന്നും ഇത് രോഗബാധയ്ക്കുള്ള സാധ്യത കൂട്ടുമെന്നും ഡിസീസ് കണ്‍ട്രോള്‍ സെന്റര്‍ പറയുന്നു.

0Shares