സംസ്ഥാനത്ത് അനധികൃതമായി വാഹനങ്ങളുടെ രൂപമാറ്റം വരുത്തി നൽകുന്ന ഒരു ഗ്രൂപ്പ് തന്നെ പ്രവർത്തിക്കുന്നു; സോഷ്യൽ മീഡിയയിൽ നടക്കുന്നത് വകുപ്പിനെതിരേയുള്ള തെറ്റായ പ്രചാരണം; ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പറയുന്നു

  • Post category:news
  • Reading time:2 mins read
You are currently viewing സംസ്ഥാനത്ത് അനധികൃതമായി വാഹനങ്ങളുടെ രൂപമാറ്റം വരുത്തി നൽകുന്ന ഒരു ഗ്രൂപ്പ് തന്നെ പ്രവർത്തിക്കുന്നു; സോഷ്യൽ മീഡിയയിൽ നടക്കുന്നത് വകുപ്പിനെതിരേയുള്ള തെറ്റായ പ്രചാരണം;  ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പറയുന്നു

ഗതാഗത നിയമലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ചുമത്തുന്ന പിഴയെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജപ്രചാരങ്ങൾക്കെതിരെ ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ. പിഴ ഒഴിവാക്കാൻ നിലവിൽ കഴിയുന്നില്ല എന്നതും കേന്ദ്ര നിയമത്തിൽ പിഴ തുക വർദ്ധിപ്പിച്ചതുമാണ് സോഷ്യൽ മീഡിയയിലൂടെയുള്ള ഇത്തരം വ്യാജപ്രചാരണങ്ങൾക്ക് കാരണമെന്നു അദ്ദേഹം വാർത്താകുറിപ്പിലൂടെ പറഞ്ഞു.

സോഷ്യൽ മീഡിയകളിൽ പരാതി ഉന്നയിക്കുന്നവരോ മറ്റ് പിഴ കിട്ടിയവരോ ആരും തന്നെ പിഴ ചുമത്തുന്നത് നിയമ വിരുദ്ധമാണെന്ന് കാണിച്ച് ഒരു പരാതി പോലുംനൽകിയിട്ടില്ല, ഇത് സൂചിപ്പിക്കുന്നത് പിഴ കിട്ടുന്നത് നിയമ ല०ഘകകർക്ക് തന്നെ എന്നതാണ് ,അദ്ദേഹം പറഞ്ഞു . സംസ്ഥാനത്ത് അനധികൃതമായി വാഹനങ്ങളുടെ രൂപമാറ്റം വരുത്തി നൽകുന്ന ഒരു ഗ്രൂപ്പ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും പുതിയ പരിശോധനാരീതി അവരുടെ പ്രവർത്തനത്തെ ബാധിക്കുന്നു വെന്നത് പരിശോധനക്കെതിരെയുള്ള പ്രചരണത്തിന് മറ്റൊരു കാരണമാണെന്നും അദ്ദേഹം പറയുന്നു. മോട്ടോർ വാഹന വകുപ്പ് നിയമം ലംഘിച്ച് ഒരു പരിശോധനയു० നടത്തുന്നില്ല. എന്നാൽ നിയമ ലംഘനത്തിന് നേരെ കണ്ണടക്കാൻ വകുപ്പ് ഉദ്ദേശിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിയുടെ വാക്കുകൾ:

സംസ്ഥാനത്ത് മോട്ടോർ വാഹന നിയമം ല०ഘിക്കുന്നവർക്കെതിരെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുന്നത്. മാത്രമല്ല ക്യാമറയുടെ സഹായത്തോടെയാണ് നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കുകയോ പിഴ
നൽകാത്ത കേസുകൾ വെർച്വർകോർട്ട്കളിലേക്ക് റഫർചെയ്യുകയോ ചെയ്യുന്നത്.

അതിനാൽ തന്നെ മുൻപത്തെപോലെ ആരുടെയെങ്കിലും സഹായത്തോടെ പിഴ ഒഴിവാക്കാൻ നിലവിൽ കഴിയുന്നില്ല,മാത്രമല്ല പിഴ തുക കുട്ടിയതും നിയമം ല०ഘിക്കുന്നവർക്ക് ബുദ്ധിമുട്ടായിട്ടുണ്ട് എന്നതാണ് സോഷ്യൽ മീഡിയയിലെ വ്യാജപ്രചാരണങ്ങൾക്ക് കാരണം .

സോഷ്യൽ മീഡിയകളിൽ പരാതി ഉന്നയിക്കുന്നവരോ മറ്റ് പിഴ കിട്ടിയവരോ ആരും തന്നെ പിഴ ചുമത്തുന്നത് നിയമ വിരുദ്ധമാണെന്ന് കാണിച്ച് ഒരു പരാതി പോലും വകുപ്പ് മന്ത്രിക്ക് ഇതേവരെ ലഭിച്ചിട്ടില്ല . ഇത് സൂചിപ്പിക്കുന്നത് പിഴ കിട്ടുന്നത് നിയമ ല०ഘകകർക്ക് എന്നതാണ്. സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന തെറ്റായ പ്രചരണമാണ് പിഴതുക സംബന്ധിച്ചുള്ളത്. ചുമത്തുന്ന പിഴ തുക ഒന്നാകെ സർക്കാർ ഖജനാവിലേക്കാണ് പോകുന്നത്. കുറ്റം ചെയ്യുന്നവരുടെ എണ്ണം കൂടിയപ്പോൾ ക്യാമറയിൽപ്പെടുന്ന കേസുകളും കൂടി എന്ന്മാത്ര०.

വാഹനങ്ങളും ഒട്ടിക്കുന്ന ഒരു ടാഗിനു० പിഴ ചുമത്തുന്നില്ല. അത്തരത്തിൽ അർക്കെങ്കിലു० സംസ്ഥാനത്ത് പിഴ ലഭിച്ചിട്ടുണ്ടെങ്കിൽ അവർ രേഖാമൂലം അറിയിച്ചാൽ വേണ്ട നടപടി സ്വീകരിക്കുന്നതാണ്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർ, ഹെൽമറ്റ് ഉപയോഗിക്കാത്തവർ, സുപ്രീം കോടതിയുടെ നിർദ്ദേശ० ലംഘിച്ച് സൺഫിലി० ഒട്ടിക്കുന്നവർ എന്നിവർക്കെതിരെ നടപടി എടുക്കുന്നുണ്ട്. നിയമ വിരുദ്ധവും കോടതി വിധിയുടെ ലംഘനവുമായതിനാലാണ് നടപടി സ്വീകരിക്കാൻ വകുപ്പ് നിർബന്ധമാകുന്നത്.

വാഹനങ്ങൾക്ക് വാങ്ങിയ ശേഷം രൂപമാറ്റം വരുത്തുന്ന പ്രവണത ഇപ്പോൾ കൂടുതലാണ്. സീറ്റ് ഇളക്കിമാറ്റിവച്ച് ബൈക്ക് ഓടിക്കുക, കാറുകൾ രൂപം മാറ്റി ഓടിക്കുക എന്നിവ ഇപ്പോൾ കൂടി വരികയാണ്. ഇത് അപകടം കൂടാനും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാനും കാരണമാകുന്നു. സംസ്ഥാനത്ത് അനധികൃതമായി വാഹനങ്ങളുടെ രൂപമാറ്റം വരുത്തി നൽകുന്ന ഒരു ഗ്രൂപ്പ് തന്നെ പ്രവർത്തിക്കുന്നതായി മനസ്സിലാക്കുന്നു. പുതിയ പരിശോധനാരീതി അവരുടെ പ്രവർത്തനത്തെ ബാധിക്കുന്നു വെന്നത് പരിശോധനക്കെതിരെയുള്ള പ്രചരണത്തിന് ഒരു കാരണമെന്ന് കരുതുന്നു.

ഓരോ വാഹനങ്ങൾക്കു० അത് രൂപകല്പന ചെയ്ത് നിർമ്മിക്കുന്ന ക०പനികൾ ഡിസൈൻ അപ്രൂവൽ എടുത്തിട്ടുണ്ട് സി. ഐ. ആർ. ഐ / എ. ആർ. എ. ഐ എന്നി ഏജൻസികളാണ് വാഹന ഡിസൈൻ ഇന്ത്യയിൽ അപ്രൂവൽ ചെയ്ത് നൽകുന്നത്. ഇത് പ്രകാരം രജിസ്റ്റർ ചെയ്ത വാഹനത്തിൻ്റെ രൂപം മാറ്റാൻ ആർക്കും നിയമ പ്രകാരം അധികാരമില്ല എന്നത് എല്ലാപേരും മനസ്സിലാക്കേണ്ടതാണ്. മോട്ടോർ വാഹന വകുപ്പ് നിയമം ലംഘിച്ച് ഒരു പരിശോധനയു० നടത്തുന്നില്ല. എന്നാൽ നിയമ ലംഘനത്തിന് നേരെ കണ്ണടക്കാനും വകുപ്പ് ഉദ്ദേശിക്കുന്നില്ല.

0Shares