
ചട്ടഞ്ചാൽ(കാസറഗോഡ്) ചട്ടഞ്ചാലിനടുത്ത് തെക്കിൽ പറമ്പ ഗവ. യു.പി സ്കൂൾ കാമ്പസിലും പരിസരത്തും തീപ്പിടുത്തമുണ്ടായി. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. സ്കൂൾ മതിൽകെട്ടിന് അകത്തും പുറത്തും തീ ആളിക്കത്തി. പുൽമേടുകളും വൃക്ഷങ്ങളും കത്തിയമർന്നു. ജനവാസ കേന്ദ്രങ്ങളിലേക്ക് തീ നീങ്ങിയെങ്കിലും നാട്ടുകാരുടെ സംയോജിത ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കാനായി. ദേശീയ പണിമുടക്ക് ആയതിനാൽ സ്കൂളിൽ കുട്ടികളുടെ എണ്ണം നന്നേ കുറവായിരുന്നു. സ്കൂൾ വളപ്പിലേക്ക് പടർന്ന തീ അധ്യാപകരും പി.ടി.എ പ്രതിനിധികളും നാട്ടുകാരും ചേർന്നാണ് അണച്ചത്.

ഉദ്ഘാടനം കാത്തു കിടക്കുന്ന പുതിയ സ്കൂൾ കെട്ടിട സമുച്ചയത്തിനടുത്തു വരെ തീ എത്തിയിരുന്നു. മണിക്കൂറുകളോളം നടത്തിയ തീവ്ര ശ്രമ ഫലമായാണ് തീ പൂർണ്ണമായും നിയന്ത്രണ വിദേയമാക്കാൻ സാദിച്ചതെന്നും അദ്ധ്യാപകർ അറിയിച്ചു. ഫയർഫോഴ്‌സിനെ വിവരം അറിയിച്ചെങ്കിലും മറ്റൊരു തീപിടിത്തം ആണയിക്കുന്നതിനാൽ അവർക്ക് എത്താൻ സാധിച്ചില്ല എന്നാണ് അദ്ധ്യാപകർ പറഞ്ഞത്. എന്നാൽ മേൽപ്പറമ്പ പോലിസ് സ്ഥലത്തെത്തിയിരുന്നു. വേനലായതിനാൽ തീപിടിത്തം കൂടുന്ന സാഹചര്യത്തിൽ ഫയർ ഫോഴ്സ് യൂണിറ്റും ഉദ്യോഗസ്ഥരും മുഴുവൻ സമയം തിരക്കിലാണ്.
