
ഉദുമ / കാസർകോട്: തീയ്യക്ഷേമസഭ സംസ്ഥാന കമ്മിറ്റി ഓഫീസ് പാലക്കുന്ന് കഴകം സ്ഥാനികൻ സുനീഷ് പൂജാരി നിർവ്വഹിച്ചു. ചടങ്ങിൽ 2022 വർഷത്തെ തീയ്യ ക്ഷേമസഭ മെമ്പർഷിപ്പ് വിതരണോദ്ഘാടനം പാലക്കുന്ന് കഴകം പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ നിർവ്വഹിച്ചു. തീയ്യക്ഷേമസഭ സംസ്ഥാന ചെയർമാൻ കെ.വി ശ്രീരാജ് പാലക്കാട്ട് അധ്യക്ഷനായി.

ജനറൽ കൺവീനർ വിനോദൻ വി.വി തുരുത്തി സ്വാഗതം പറഞ്ഞു. വിഷ്ണുമൂർത്തി – വയനാട്ടു കുലവൻ വെളിച്ചപ്പാട പരിപാലന സംഘം സെക്രട്ടറി വേണു വെളിച്ചപ്പാടൻ, മലബാർ മേഖലാ മുത്തപ്പൻ സേവാസമിതി പ്രസിഡന്റ് സജീവൻ മടയൻ, ഉത്തര കേരള തെയ്യം അനുഷ്ഠാന സംരക്ഷണ സമിതി ജോയിൻ സെക്രട്ടറി ഉത്തമൻ ആലക്കാട്, പാലക്കുന്ന് കഴകം വൈസ് പ്രസിഡന്റ് ടി.രാമൻ , മധുസൂദനൻ കുറ്റിക്കേൽ , ഹരിഹരസുതൻ ഏവീസ്, പ്രഭാകരൻ കൊപ്പൽ, ഷാജി നീലേശ്വരം, ചന്ദ്രൻ പാലാർ, സുകഷ് ടി.വി, സൂരജ് തലക്കോടൻ, ചന്ദ്രൻ വൈദ്യർ, സുജിത്ത് സുനിത്ത് പി. മാഹി, പി.വി സുജിത്ത് ഉദയമംഗലം, ഗോപാലൻ ടി.വി തുടങ്ങിയവർ സംസാരിച്ചു

തീയ്യസമുദായം നേരിടുന്ന സംവരണ സ്വത്വനഷ്ട പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികൾ സർക്കാർ തലത്തിൽ തീയ്യക്ഷേമസഭയുടെ പ്രവർത്തന ഫലമായി നടന്നുകൊണ്ടിരിക്കുകയാണെന്നും സംഘടനാ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് സമുദായാംഗങ്ങളുടെ സഹകരണം ഉണ്ടാവണമെന്നും തീയ്യക്ഷേമസഭ അറിയിച്ചു. ചടങ്ങ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഉദുമ പള്ളത്ത് ഉദ്ഘാടന പരിപാടികൾ നടന്നത്.
