തിരുവനന്തപുരത്ത് തോക്കുചൂണ്ടി മോഷണം നടത്താൻ ശ്രമം; തടയാൻ ശ്രമിച്ച നാട്ടുകാർക്കും പോലീസിനും നേർക്ക് തോക്ക് ചൂണ്ടി മോഷ്ടാക്കൾ രക്ഷപെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരത്ത് തോക്കുചൂണ്ടി മോഷണം നടത്താൻ ശ്രമം; തടയാൻ ശ്രമിച്ച നാട്ടുകാർക്കും പോലീസിനും നേർക്ക് തോക്ക് ചൂണ്ടി മോഷ്ടാക്കൾ രക്ഷപെട്ടു

തിരുവനന്തപുരത്ത് തോക്കുചൂണ്ടി മോഷണം നടത്താൻ ശ്രമം. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാരും പൊലീസും ചേർന്ന് തടഞ്ഞെങ്കിലും അക്രമികൾ ഇവർക്ക് നേരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.മഞ്ഞ നിറത്തിലുള്ള ആക്ടീവയിലാണ് രണ്ടംഗ സംഘം മോഷണം നടത്താനായി ആളില്ലാത്ത വീട്ടിൽ എത്തിയത്. ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങിവരുന്നത് അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഇവരോട് കാര്യം തിരക്കിയെങ്കിലും മറുപടി പറയാതെ ഇരുവരും സ്‌കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു.

അസ്വാഭാവികത തോന്നിയ അയൽക്കാരിലൊരാൾ സ്‌കൂട്ടറിൻ്റെ താക്കോൽ ഊരിയെടുത്തു. ഉടൻ തന്നെ മോഷ്ടാക്കളിലൊരാൾ ബാഗിൽ നിന്ന് തോക്കെടുത്ത് അയൽക്കാരെ ഭീഷണിപ്പെടുത്തി. ഇരുവരും ഹിന്ദിയിലാണ് സംസാരിച്ചതെന്ന് സമീപവാസികൾ പറഞ്ഞു. സി.സി.ടി.വിയിൽ ഇവരുടെ ദൃശ്യങ്ങൾ വ്യക്തമായിട്ടുണ്ട്. കുളത്തൂർ സ്വദേശിയുടേതാണ് സ്‌കൂട്ടറെന്ന് കണ്ടെത്തിയിട്ടുണ്ട്.

പൊലീസ് നിർദേശം പുറപ്പെടുവിച്ചതിനെ തുടർന്ന് ശ്രീകണഠേശ്വരത്ത് വച്ച് ഒരു പൊലീസുകാരൻ ആക്ടീവ തടഞ്ഞിരുന്നു. എന്നാൽ ഇദ്ദേഹത്തെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

0Shares