ഇരുനില വീട്ടിലേക്ക് റോഡരികിലെ വൈദ്യുതി തൂണില്‍ നിന്നും നേരിട്ട് വൈദ്യുതി മോഷണം; കാസര്‍കോട് മുൻ പഞ്ചായത്തംഗം പിടിയിൽ

  • Post category:local news / news
  • Reading time:1 min read
You are currently viewing ഇരുനില വീട്ടിലേക്ക് റോഡരികിലെ വൈദ്യുതി തൂണില്‍ നിന്നും നേരിട്ട് വൈദ്യുതി മോഷണം; കാസര്‍കോട്  മുൻ പഞ്ചായത്തംഗം പിടിയിൽ

റോഡരികിലെ വൈദ്യുതി തൂണില്‍ നിന്നു നേരിട്ടു വൈദ്യുതി മോഷണം നടത്തിയ വ്യക്തിയെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് കൈയോടെ പിടികൂടി. വ്യക്തിയിൽ നിന്നും വൈദ്യുതി ചാര്‍ജും പിഴയും കോംപൗണ്ടിങ് അടക്കം 2,44097 രൂപ ഈടാക്കി. കാസര്‍കോട് ആലംപാടിയില്‍ മുൻ പഞ്ചായത്ത് അംഗം രണ്ടു നില വീട്ടിലേക്ക് ആണ് വഴിവിളക്ക് മറയാക്കി വൈദ്യുതി മോഷണം നടത്തിയത്.

വൈദ്യുതി പോസ്റ്റില്‍ വൈദ്യുതി ബോര്‍ഡിന്‍റെ അനുമതിയില്ലാതെ ആണ് 60 വാട്ട് എല്‍ഇഡി ബള്‍ബ് സ്ഥാപിച്ചതെന്നും വീടിന്‍റെ മതിലിനു ചേര്‍ന്നുള്ള വഴി വിളക്ക് ഡി.പി സ്വിച്ച് വഴിയാണ് വീട്ടിലേക്ക് വൈദ്യുതി ചോര്‍ത്തിയത് എന്നും അധികൃതര്‍ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെടുത്തിരിക്കുന്നത്.

വീട്ടിലെ വൈദ്യുതി കണക്ടഡ് ലോഡ് 10 കിലോ വാട്ട് ആണ് ഉണ്ടായിരുന്നത്. ഇതിനു കിലോവാട്ട് 4000 രൂപ തോതില്‍ 40000 രൂപ കോംപൗണ്ടിങ് ഫീ ഈടാക്കിയാണ് വീട് ഉടമയെ ക്രിമിനല്‍ നടപടികളില്‍ നിന്നു ഒഴിവാക്കിയത്. വൈദ്യുതി ചാര്‍ജും പിഴയും കോംപൗണ്ടിങ് അടക്കം 2,44097 രൂപ ഈടാക്കി.

0Shares