സംവരണവിഹിതം ലഭിക്കാത്തതിൽ പ്രതിഷേധം; തീയ്യക്ഷേമസഭ കുഞ്ഞിരാമൻ എം. എൽ. എയ്ക്ക് നിവേദനം നൽകി

  • Post category:local news
  • Reading time:1 min read
You are currently viewing സംവരണവിഹിതം ലഭിക്കാത്തതിൽ പ്രതിഷേധം; തീയ്യക്ഷേമസഭ കുഞ്ഞിരാമൻ എം. എൽ. എയ്ക്ക് നിവേദനം നൽകി

ഉദുമ/കാസർകോട്: തീയ്യസമുദായത്തിന് ഭൂരിഭാഗം പി.എസ്.സി തസ്തികകളിലും അനുവദിച്ചിട്ടുള്ള സംവരണം പൂർണമായും നഷ്ടപ്പെടുകയാണെന്നും തീയ്യർ നേരിടുന്ന ഗൗരവപരമായ ഈ സംവരണനഷ്ടം കാരണം ഈ സമുദായത്തില്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ജോലികൾ നഷ്ടപ്പെടുകയാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് തീയ്യക്ഷേമസഭ ഉദുമ നിയോജകമണ്ഡലം കുഞ്ഞിരാമൻ എം.എൽ.എ ക്ക് നിവേദനം നൽകി.

ഭൂരിഭാഗം തസ്തികകളിലും തീയ്യർക്കും ഈഴവർക്കും അനുവദിച്ചിട്ടുള്ള 14% സംവരണം പൂർണമായും തീയ്യസമുദായത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വളരെ ഗൗരവപരമായ ഈ വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നൽകിയ നിവേദനത്തിൽ തീയ്യസമുദായം നേരിടുന്ന നിർബന്ധിത ജാതിപരിവർത്തനത്തിന് പരിഹാരം കാണണമെന്നും സംഘടന ആവശ്യപ്പെട്ടു.

മലബാറിലെ തീയ്യസമുദായം കാലങ്ങളായി വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഈ സമുദായത്തെ സർക്കാർ രേഖകളിൽ നിന്ന് ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ വരെ കാലങ്ങളായി നടന്നു വരികയാണെന്നും പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷിക്കുന്ന തീയ്യസമുദായത്തിൽപെട്ടവർ സർക്കാർ രേഖകളിൽ പുറത്ത് വരുന്നത് മാറിയ ജാതിയോടെയാണെന്നും ഇത്തരത്തിൽ ജാതിപരിവർത്തനം കൂടി തീയ്യസമുദായം നേരിടുന്നുണ്ട് എന്നും സംഘടന ചൂണ്ടിക്കാട്ടി.

0Shares