
കാസർകോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങൾ മൂലമുള്ള വിലക്കയറ്റത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി തളങ്കര ദീനാർ നഗറിൽ നില്‍പ്പ് സമരം സംഘടിപ്പിച്ചു. സമരം മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ് ഉദ്ഘാടനം ചെയ്തു.

നൗഫൽ തായൽ അധ്യക്ഷത വഹിച്ചു.അനസ് കണ്ടത്തിൽ സ്വാഗതം പറഞ്ഞു. ഇഖ്‌ബാൽ ബാങ്കോട്, റിനാസ് മാസ്റ്റർ, സർഫ്രാസ് പട്ടേൽ,ഫൈസൽ പടിഞ്ഞാർ, ഹസ്സൻകുട്ടി പതിക്കുന്നിൽ, എം. കമറുദ്ധീൻ, നാസിർ ബാങ്കോട്, നിസാർ സാഹിബ്,ഖലീൽ കെ. കെ പുറം, സലീം നെച്ചിപ്പടപ്പ്, അച്ചു ഖാസിലൈൻ, സക്കീർ സായ, ഹാരിസ് കണ്ടത്തിൽ,അസ്‌ലം തായൽ എന്നിവർ സംബന്ധിച്ചു.
