
കാസർകോട്: ജീവിത ദുരിതത്തിൽ നിന്നും കരകയറാൻ യുവാവ് ചികിത്സാ സഹായം തേടുന്നു. 2009 ൽ ഉണ്ടായ അപകടത്തിൽ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട മുളിയാറിലെ രമേശനാണ് കരുണയുള്ളവരുടെ സഹായ ഹസ്തത്തിന് അപേക്ഷിക്കുന്നത്. ജോലികളൊന്നും ചെയ്യാൻ കഴിയാത്തതിനാൽ വ്യത്യസ്ത വർണത്തിലുള്ള പേപ്പർ പേനകൾ നിർമ്മിച്ചാണ് ഇപ്പോൾ ഉപജീവനം തേടുന്നത്.

കടലാസ് പേനയിൽ ഒരു വിത്ത് വെയ്ക്കും. പേന ഉപയോഗിച്ചതിന് ശേഷം മണ്ണിൽ വലിച്ചെറിയാം. ആദ്യ മഴയിൽ തന്നെ ‘വിത്ത്’ പേന പിളർന്ന് ഒരു ചെടിയായി വളരും. വളർന്ന് വലുതായി ഭാവിതലമുറയ്ക്ക് അതൊരു തണലൊരുക്കും. ഭംഗിയേറിയ രമേശന്‍റെ വിത്ത് പേനയ്ക്ക് ആവശ്യക്കാരേറെ ഉണ്ടെങ്കിലും ഉപജീവനത്തിന് പരാധീനത തന്നെയാണ്. രമേശൻ ചാനൽ ആർ.ബിയോട് പറഞ്ഞു.
ചികിത്സയ്ക്കും വൃദ്ധമാതാവുമടങ്ങിയ കുടുംബം പുലർത്താനും രമേശൻ വഴി തേടുകയാണ്. വിദഗ്ധ ചികിത്സ ലഭിച്ചാൽ നഷ്ടപ്പെട്ട അരയ്ക്ക് താഴെയുള്ള ചലന ശേഷി തിരിച്ചുലഭിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതിനായി ഉദാരമനസ്കരുടെ സഹായം തേടുകയാണ് രമേശൻ. സഹായിക്കാൻ സന്മനസുള്ളവർ താഴെ കൊടുത്തിരിക്കുന്ന ചികിത്സാ നിധിയിലേക്ക് സംഭാവന ചെയ്യാം.
INDIAN OVERSEAS BANK
Branch: Kasaragod
A/C No. 086601000040060
IFSC: IOBA 0000866
Google Pay: +91 8943190593.
