
അമേരിക്കയിലെ അര്‍കന്‍സാസിലുള്ള റസ്‌റ്റോറന്റിലാണ് സംഭവം നടന്നത്. ബെറോവില്ലെയിലെ ഓവന്‍ ആന്റ് ടാപ്പ് റെസ്‌റ്റോറന്റിലെ വെയിറ്ററായ റയന്‍ ബ്രാന്റിനാണ് 3.3 ലക്ഷം ടിപ്പായി ലഭിച്ചത്. എന്നാൽ ഇത്രയും വലിയ തുക ടിപ്പായി ലഭിച്ചതും റസ്റ്റോറന്റ് ഉടമ ജീവനക്കാരിയെ പിരിച്ചു വിടുകയായിരുന്നു.
ഒരു കമ്പനി ജീവനക്കാര്‍ക്കായി ഒരുക്കിയ പാര്‍ട്ടിയില്‍ സെര്‍വ് ചെയ്തത് റയന്‍ ആയിരുന്നു. പാര്‍ട്ടിക്കു ശേഷം, ജീവനക്കാരോരുത്തരുടെയും ടിപ്പുകള്‍ സമാഹരിച്ച് ഒന്നിച്ച് വെയിറ്റര്‍ക്ക് നല്‍കാന്‍ സംഘാടകര്‍ തീരുമാനിച്ചു. 4400 യു. എസ് ഡോളര്‍ (3.3 ലക്ഷം രൂപ) ആണ് ഇങ്ങനെ ടിപ്പായി സമാഹരിച്ചത്. ഈ പൈസ ആണ് റയന് നൽകിയത്.കൊവിഡിനു ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്ന അവസ്ഥയിലായിരുന്ന റയൻ അത്യധികം സന്തോഷത്തോടെയാണ് ഈ വിവരം കേട്ടത്.
ഇത് അവര്‍ റസ്‌റ്റോറന്റ് മാനേജ്‌മെന്റിനെ അറിയിച്ചു. എന്നാല്‍, പണം റയന്‍ എടുക്കുന്നതിനു പകരം എല്ലാ ജീവനക്കാര്‍ക്കും വീതിച്ചു നല്‍കാനായിരുന്നു മാനേജ്‌മെന്റിൻ്റെ തീരുമാനം.
അതേസമയം ടിപ്പു കൊടുക്കാന്‍ തീരുമാനിച്ച സംഘാടകര്‍ ഇത് അംഗീകരിച്ചില്ല. തങ്ങളുടെ പാര്‍ട്ടിക്കായി കിനാധ്വാനം ചെയ്ത വെയിറ്റര്‍ക്ക് നല്‍കാന്‍ തീരുമാനിച്ച പണം വേറെ ആർക്കും കൊടുക്കാൻ അനുവദിക്കില്ലെന്ന് അവര്‍ പ്രതികരിച്ചു. തുടര്‍ന്ന്, റസ്‌റ്റോറന്റിനു പുറത്തുവെച്ച് അവര്‍ വെയിറ്റര്‍ക്ക് നേരിട്ട് ഈ തുക കൈമാറി.

ഇതിനെ തുടര്‍ന്ന്, മാനേജ്‌മെന്റ് തീരുമാനം ലംഘിച്ചു എന്നാരോപിച്ച് ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. മാനേജ്‌മെന്റിൻ്റെ തീരുമാനം അറിഞ്ഞതോടെ, ടിപ്പ് നല്‍കിയ ഉപഭോക്താക്കള്‍ പ്രതിഷേധത്തിലായി. അവര്‍ ഒന്നിച്ചു ചേര്‍ന്ന് ഈ വെയിറ്ററെ സഹായിക്കാന്‍ ഓണ്‍ലൈന്‍ വഴി ധനസമാഹാരണം നടത്തി. ഒപ്പം, റസ്‌റ്റോറന്റ് മാനേജ്‌മെന്റിൻ്റെ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കാമ്പെയിന്‍ ആരംഭിക്കുകയും ചെയ്തു.
നിരവധി പേരാണ് റസ്‌റ്റോറന്റിനെതിരെ ഈ സംഭവത്തിൽ രംഗത്തുവന്നത്. റസ്‌റ്റോറന്റിൻ്റെ സോഷ്യല്‍ മീഡിയാ പേജുകളിലും ഗൂഗിള്‍, യെല്‍പ് പേജുകളിലും ഉപഭോക്താക്കള്‍ കൂട്ടമായി നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയാ പേജുകളുടെ റേറ്റിംഗ് കുത്തനെ ഇടിയുകയും ചെയ്തു.
അതിനിടെ, ഉപഭോക്താക്കള്‍ ചേര്‍ന്ന് മറ്റൊരു നല്ല റസ്‌റ്റോറന്റില്‍ ഈ വെയിറ്റര്‍ക്ക് ജോലി വാങ്ങിക്കൊടുക്കുകയും ചെയ്തു. അതേസമയം ഈ വിഷയത്തെക്കുറിച്ച് റസ്റ്റോറന്റ് ഉടമകൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. റസ്‌റ്റോറന്റിൻ്റെ ഫേസ്ബുക്ക് പേജ് വിമര്‍ശനങ്ങളെ തുടര്‍ന്ന് താല്‍ക്കാലികമായി പിന്‍വലിച്ചിരിക്കുകയാണ്.
