
നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ ആറ്മാസം കുടി സമയം നീട്ടി നൽകി. സുപ്രീംകോടതിയാണ് കേസിന്‍റെ വിചാരണക്കാലാവധി നീട്ടി നൽകിയിരിക്കുന്നത്. ഇത് അവസാന അവസരമാണെന്നും ഇനിയൊരു അവസരം ഉണ്ടാകില്ലെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.

വിചാരണകോടതി ജഡ്ജിയുടെ ആവശ്യം അംഗീകരിച്ചാണ് സുപ്രീംകോടതി തീരുമാനം. കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികൾ ഫെബ്രുവരി ആദ്യവാരം പൂർത്തിയാകേണ്ടതായിരുന്നു.
എന്നാൽ പ്രോസിക്യൂട്ടർ ഹാജരാകാത്തതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിശ്ചിത സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിക്ക് കൈമാറിയ കത്തിൽ വ്യക്തമാക്കുന്നു.
