
മുളിയാർ / കാസർകോട്: ബാവിക്കര കടവില്‍ നിന്നും അനധികൃതമായി മണല്‍ക്കടത്തിന് എതിരെ പൊലീസ് നടപടി. ആദൂര്‍ സി.ഐ എ.അനില്‍കുമാര്‍, എസ്.ഐ അനുരൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബാവിക്കര കടവില്‍ പരിശോധന നടത്തി.
മണല്‍ക്കടത്തിനായി ഉപയോഗിക്കുന്ന ടിപ്പര്‍ ലോറി പിടികൂടുകയുംചെയ്‌തു. മണല്‍ക്കടത്തിന് ഉപയോഗിച്ച മൂന്ന് ഫൈബര്‍ വള്ളങ്ങള്‍ പൊലീസ് തകര്‍ത്തു.

പുഴയില്‍ സൂക്ഷിച്ച വള്ളങ്ങള്‍ പൊലീസ് തുഴഞ്ഞ് കരക്കെത്തിച്ച് പിന്നീട് ജെ.സി.ബി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. നേരത്തെയും ബാവിക്കര കടവില്‍ പൊലീസ് എത്തി വള്ളങ്ങള്‍ നശിപ്പിച്ചിരുന്നു.
പുഴകളിൽ നിന്നും അന്യ സംസ്ഥാനത്തേക്ക് ഉൾപ്പെടെ അനുമതി ഇല്ലാതെ വ്യാപകമായി മണൽ കടത്തുന്നുണ്ടെന്ന് നേരത്തെ പരാതി ഉണ്ടായിരുന്നു. അനധികൃത മണല്‍ക്കടത്തിന് എതിരെ തുടര്‍ന്നും നടപടി ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.
