മോഷ്ടാവ് സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി; പള്ളി ഭണ്ഡാരങ്ങള്‍ കുത്തി തുറന്നുള്ള മോഷണം പതിവാകുന്നു

You are currently viewing മോഷ്ടാവ് സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി; പള്ളി ഭണ്ഡാരങ്ങള്‍ കുത്തി തുറന്നുള്ള മോഷണം പതിവാകുന്നു

ബദിയടുക്ക / കാസർകോട്: രാത്രികാലങ്ങളില്‍ പള്ളി ഭണ്ഡാരങ്ങള്‍ കുത്തി തുറന്നുള്ള മോഷണം പതിവാകുന്നു. പെര്‍ള, പള്ളത്തടുക്ക, നീര്‍ച്ചാല്‍ ഭാഗങ്ങളിലാണ് റോഡരികിലുള്ള പള്ളി ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണം മോഷ്ടിച്ചത്.

വ്യാഴാഴ്‌ച വൈകിട്ട് നീര്‍ച്ചാല്‍ മുകളിലെ ബസാറിലുള്ള മുഹ് യുദ്ദീന്‍ ജുമാ മസ്‌ജിദിൻ്റെ ഭണ്ഡാരപെട്ടി സ്‌കൂട്ടറില്‍ എത്തിയ യുവാവ് കുത്തിത്തുറന്ന് പണം കവര്‍ന്നു.

പള്ളിയില്‍ സുബ്ഹി നിസ്‌ക്കാരത്തിനായി വന്നവരുടെ മുന്നില്‍ വെച്ചാണ് യുവാവ് ഭണ്ഡാരപെട്ടി കുത്തി തുറന്നത്. ഉടന്‍ തന്നെ യുവാവ് സ്‌കൂട്ടറില്‍ സ്ഥലം വിടുകയും ചെയ്‌തു. പെര്‍ളയിലും സമീപ പ്രദേശങ്ങളിലും ഭണ്ഡാര പെട്ടികള്‍ കുത്തിത്തുറന്ന് പണം മോഷ്ടിക്കപ്പെട്ടു.

നീര്‍ച്ചാലില്‍ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്ന യുവാവ് സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി. ഇതേ യുവാവ് തന്നെയാണ് മറ്റിടങ്ങളിലും ഭണ്ഡാരം കുത്തി തുറന്നതെന്ന് സംശയിക്കുന്നു. സംഭവത്തിൽ ബദിയടുക്ക പോലീസ് അന്വേഷണം തുടങ്ങി.

0Shares