9 വര്‍ഷങ്ങള്‍ക്ക് ശേഷം കള്ളന്‍റെ പശ്ചാത്താപം; മോഷ്ടിച്ച സ്വര്‍ണ്ണം ഉടമയുടെ വീട്ടിൽ തിരികെ വെച്ച്‌ കള്ളൻ

  • Post category:news
  • Reading time:1 min read
You are currently viewing 9 വര്‍ഷങ്ങള്‍ക്ക് ശേഷം കള്ളന്‍റെ പശ്ചാത്താപം;  മോഷ്ടിച്ച സ്വര്‍ണ്ണം ഉടമയുടെ വീട്ടിൽ തിരികെ വെച്ച്‌ കള്ളൻ

9 വർഷം മുമ്പ് മോഷ്ടിച്ച ഏഴു പവൻ സ്വർണാഭരണം ഉടമയുടെ വീട്ടിൽ തിരികെ വെച്ച്‌ കള്ളൻ. കോഴിക്കോട് തുറയൂർ പഞ്ചായത്തിലെ ഇരിങ്ങത്ത് ടൗണിന് സമീപം താമസിക്കുന്ന വീട്ടമ്മയുടെ ഏഴ് പവൻ സ്വർണാഭരണമാണ് കള്ളൻ തിരികെ വീട്ടിലെത്തിച്ചത്. പശ്ചാത്താപക്കുറിപ്പു സഹിതമാണ് കള്ളൻ സ്വർണാഭരണം അടങ്ങിയ പൊതി ഉടമയുടെ വീട്ടിൽ ഇട്ടത്.

അന്ന് നഷ്ടമായത് ഏഴേകാൽ പവന്‍റെ സ്വർണമാലയായിരുന്നു.എന്നാൽ ഇപ്പോൾ ലഭിച്ചത് ഏഴു പവന്‍റെ മാലയാണെന്ന് വീട്ടമ്മ പറഞ്ഞു. കളഞ്ഞുപോയതാണെന്ന് ധരിച്ച്‌ അന്ന് പോലീസിൽ പരാതിപ്പെട്ടിരുന്നില്ല. ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് വിചാരിച്ച സ്വർണം അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയതിന്‍റെ സന്തോഷത്തിലാണ് വീട്ടമ്മ ഇപ്പോൾ.

സെപ്റ്റംബർ ഒന്നിനായിരുന്നു സംഭവം. രാവിലെ കിടപ്പുമുറിയുടെ ജനലിലാണ് പൊതി ഇരിക്കുന്നത് വീട്ടമ്മയുടെ ശ്രദ്ധയിൽപ്പെട്ടത്. എഴുന്നേറ്റപ്പോൾ കാണാതിരുന്ന പൊതിക്കെട്ട് പിന്നീട് കണ്ടപ്പോൾ അത്ഭുതവും ഒപ്പം ഭയവും തോന്നി. വടി കൊണ്ട് തട്ടി താഴെയിട്ടശേഷമാണ് വീട്ടമ്മ പൊതി തുറന്ന് പരിശോധിച്ചത്. പൊതിയിൽ വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട അതേ മോഡൽ സ്വർണമാലയ്‌ക്കൊപ്പം കുറിപ്പും.

കുറച്ചു വർഷങ്ങൾക്ക് മുമ്പ് നിങ്ങളുടെ വീട്ടിൽ നിന്നും ഇങ്ങനെ ഒരു സ്വർണാഭരണം അറിയാതെ ഞാൻ എടുത്തുപോയി. അതിന് പകരമായി ഇത് സ്വീകരിച്ച്‌ പൊരുത്തപ്പെട്ട് തരണം എന്നായിരുന്നു കുറിപ്പിൽ.

0Shares